Wednesday December 07, 2016
Latest Updates

ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങിയത് അരമണിക്കൂര്‍ !

ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങിയത് അരമണിക്കൂര്‍ !

കാസര്‍ഗോഡ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി. കാസര്‍ഗോഡ് ജില്ലാ ബാങ്കിന്റെ ഓഡിറ്റോറിയത്തിലുള്ള ലിഫ്റ്റിലാണ് രമേശ് ചെന്നിത്തല അരമണിക്കൂറോളം കുടുങ്ങിയത്. ഡി.സി.സിയുടെ സ്വീകരണയോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം. സാങ്കേതിക തകരാറാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കാതാകാന്‍ കാരണമെന്നാണ് വിവരങ്ങള്‍. പതിനൊന്നുമണിയോടെയാണ് രമേശ് ചെന്നിത്തല യോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയത്. പോലീസിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ പുറത്തെത്തിച്ചത്.

Scroll To Top