Friday December 09, 2016
Latest Updates

ക്രിസ്മസ് ഡിന്നറിന് ഐറിഷ് മലയാളികള്‍ക്ക് ഒരു ടര്‍ക്കി വിഭവമൊരുക്കാം!ചെന്നൈ സ്‌റ്റൈല്‍ ടര്‍ക്കി 65 !

ക്രിസ്മസ് ഡിന്നറിന് ഐറിഷ് മലയാളികള്‍ക്ക് ഒരു ടര്‍ക്കി വിഭവമൊരുക്കാം!ചെന്നൈ സ്‌റ്റൈല്‍ ടര്‍ക്കി 65 !

ഡബ്ലിന്‍: ക്രിസ്മസിന് ഐറിഷ്‌കാരുടെ തീന്‍മേശകളില്‍ ഒഴിവാക്കാനാവാത്ത ഇനമാണ് ടര്‍ക്കി ഇറച്ചി.പക്ഷേ അയര്‍ലണ്ടില്‍ ടര്‍ക്കി ഉത്പാദനം ഈ വര്‍ഷം ഗണ്യമായി കുറഞ്ഞതായി ബോര്‍ഡ് ബിയ (ഭക്ഷ്യ ബോര്‍ഡ്)വെളിപ്പെടുത്തുന്നു.കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ 7,94,000 ടര്‍ക്കികള്‍ മാത്രമാണ് ഉത്പാദിപ്പിച്ചത്.2005ല്‍ ഏറ്റവും ഉയര്‍ന്ന തോതില്‍, അതായത് 3.8 മില്യണ്‍ ടര്‍ക്കിയാണ് ഉത്പാദിപ്പിച്ചത്.ഇതില്‍ 85 ശതമാനവും ക്രിസ്മസ് വിപണിയിലാണ് എത്തിയിരുന്നത്.എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഉത്പാദനത്തിലെ ഇടിവ് ഈ ക്രിസ്മസ് വിപണിയില്‍ ടര്‍ക്കി ഉപയോഗം കുറവായിരിക്കുമെന്ന സൂചനയാണ് നല്കുന്നത്. 

2000 മുതല്‍ 2005 വരെയുള്ള കാലയളവില്‍ ശരാശരി 3.6 മില്യന്‍ ടര്‍ക്കിയാണ് അയര്‍ലണ്ടില്‍ പ്രതിവര്‍ഷം ഉത്പാദിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഓരോ വര്‍ഷവും ഉത്പാദനത്തില്‍ കുറവാണ് ഉണ്ടായതെന്ന് ബോര്‍ഡ് ബിയ അറിയിച്ചു. ഇറക്കുമതി ചെയ്തതും രാജ്യത്ത് ഉത്പാദിപ്പിച്ചതുമായി 9,50,000 ടര്‍ക്കികള്‍ ഈ ക്രിസ്മസിനു വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കന്നത്. മൊത്തം ടര്‍ക്കിയുടെ 30 ശതമാനം ഇറക്കുമതി ചെയ്തതാണ്. 

സാന്താ ക്രിസ്മസിനെന്ന പോലെ ടര്‍ക്കിയുടെ പാരമ്പര്യവും കാലങ്ങളായി തുടരുന്നതാണെ് കൂട്ട്ഹില്ലിലെ ഷാല്‍വി പൗള്‍ട്രിയിലെ ഗബ്രിയേല്‍ ഷാല്‍വി അഭിപ്രായപ്പെട്ടു. ഏത്ര വിഭവങ്ങള്‍ പുതിയതായി ഉണ്ടായാലും ക്രിസ്മസ് ദിനത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് അയര്‍ലണ്ടിലെ കുടുംബങ്ങള്‍ ടര്‍ക്കി മുറിയ്ക്കുന്ന പതിവ് തുടരുമെന്ന് അവര്‍ പറഞ്ഞു. മറ്റ് എന്ത് മാംസങ്ങളും വിപണിയില്‍ ലഭ്യമാണെങ്കിലും ടര്‍ക്കിക്കും പന്നിയിറച്ചിയുമാണ് അയര്‍ലണ്ടുകാര്‍ ക്രിസ്മസിന് കൂടുതല്‍ വാങ്ങുകയെന്നും ഷാല്‍വി പറഞ്ഞു. 

മലയാളികള്‍ക്ക് അത്ര പഥ്യമൊന്നും ഇല്ലാത്ത വിഭവമാണ് ടര്‍ക്കിയെന്നാണ് അയര്‍ലണ്ടിലെ കാറ്ററിംഗ് മേഖലയിലുള്ളവര്‍ പറയുന്നത്.’ടര്‍ക്കി ഇറച്ചി സ്‌പെഷ്യല്‍’ ചോദിച്ച് ഒരു അന്വേഷണം പോലും ഇതേ വരെ വന്നിട്ടില്ല.ഒരു പ്രമുഖ കാറ്ററിംഗ് ഏജന്‍സി ഉടമ പറയുന്നു.

എങ്കിലും ടര്‍ക്കി ഇറച്ചി ആരോഗ്യത്തിന് ഉത്തമമാണത്രേ.അമിനോ ആസിഡ് ട്രെപ്‌റ്റോഫന്‍ എന്ന ഘടകം അടങ്ങിയ ഇറച്ചിയാണ് ടര്‍ക്കി കോഴികള്‍ക്കുള്ളത്. ഇതിന് മനസ്സിനെ ശാന്തമാക്കാനുള്ള കഴിവുണ്ട്. തലച്ചോറിനു ആവശ്യമായ പല ഘടകങ്ങളും നല്‍കാന്‍ ഇതിന് സാധിക്കും എന്നൊക്കെയാണ് കണ്ടു പിടുത്തം.

വലിയൊരു ടര്‍ക്കി, ഫ്രൈ ചെയ്ത് കഴിക്കുന്ന ഐറിഷ് സ്‌റ്റൈലിനു പകരം ഇതാ ഒരു ‘ഇന്ത്യന്‍ സ്‌റ്റൈല്‍ ടര്‍ക്കി’ വിഭവം ഐറിഷ് മലയാളി’ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.നമ്മുടെ തനി രുചിക്കൂട്ടുകളുള്ള ഒരു വിഭവം.പരീക്ഷിച്ചു നോക്കി ക്രിസ്മസ് ഡിന്നര്‍ ഗംഭീരമാക്കാനുള്ള ആശംസകള്‍ അയര്‍ലണ്ടിലെ എല്ലാ മലയാളികള്‍ക്കും നേരുന്നു.

വീഡിയോ കാണാം…

Scroll To Top