Friday December 09, 2016
Latest Updates

ദുരിതത്തില്‍ കേഴുന്ന ചെന്നൈ നഗരത്തിന് സഹായമെത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ ?അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ ഒറ്റക്കെട്ടായി രംഗത്ത് 

ദുരിതത്തില്‍ കേഴുന്ന ചെന്നൈ നഗരത്തിന് സഹായമെത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ ?അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ ഒറ്റക്കെട്ടായി രംഗത്ത് 

ഡബ്ലിന്‍: തോരാതെ പെയ്ത പെരുമഴയില്‍ മുങ്ങിപ്പോയ ചെന്നൈ നഗരത്തിലെ നിരാലംബരായ പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് ഒരു കൈത്താങ്ങ് കൊടുക്കാനായി അയര്‍ലണ്ടില്‍ നിന്നും ഒരു ശ്രമം. ഡബ്ലിനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തമിഴ് കൂട്ടായ്മയായ ‘നന്‍ബേണ്ട’യാണ് പ്രളയക്കെടുതിയില്‍ അകപ്പെട്ട ചെന്നൈയ്ക്കായി ഫണ്ട് ശേഖരിക്കുന്നത്.

ബുധനാഴ്ചയോടെ ചെന്നൈയിലെ സന്നദ്ധ സംഘടനകള്‍ക്ക് അയര്‍ലണ്ടില്‍ നിന്നും ശേഖരിച്ച ഫണ്ട് എത്തിച്ച് കൊടുക്കാനാണ് പദ്ധതി.ചെന്നൈ നഗരത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ സന്മനസുള്ളവര്‍ ചെറുതും വലുതുമായ എല്ലാ സാമ്പത്തിക സഹായങ്ങളും താഴെ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലൂടെ സംഭാവന ചെയ്തു സഹകരിക്കണം എന്ന് ‘നന്‍ബേണ്ട’ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.
Bank : Permanent TSB
Name: Nanbaenda
IBAN : IE12IPBS99065122912917
BIC: IPBSIE2D
All Transactions will be kept open and will be updated .
Please mention your name on transaction message.

FOR MORE INFORMATION (0857765865(അരുണ്‍) ,0872380232,0872330299

Scroll To Top