Tuesday May 23, 2017
Latest Updates

ചെന്നൈയില്‍ വീണ്ടും മഴ തുടങ്ങി,ഓക്‌സിജന്‍ കിട്ടാതെ 18 പേര്‍ മരിച്ചു 

ചെന്നൈയില്‍ വീണ്ടും മഴ തുടങ്ങി,ഓക്‌സിജന്‍ കിട്ടാതെ 18 പേര്‍ മരിച്ചു 

ചെന്നൈ : മഴക്കെടുതി ദുരന്തം വിതച്ച ചെന്നൈയില്‍ നിന്ന് വീണ്ടുമൊരു ദുരന്ത വാര്‍ത്ത കൂടി. ചെന്നൈ ആശുപതിയില്‍ 18 രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചു. നന്ദംപാക്കം എംഒഐടി ഇന്റര്‍നാഷണല്‍ ആശുപത്രിയിലാണ് ദുരന്തം. ഇവിടെ ഐസിയുവിലായിരുന്ന രോഗികളാണ് മരിച്ചത്.
വൈദ്യുതി തകരാറായതിനെ തുടര്‍ന്നാണ് ഓക്‌സിജന്‍ സംവിധാനം തടസപ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതി, ഫോണ്‍ സംവിധാനങ്ങളെല്ലാം തകരാറിലായിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. ഇവരുടെ മൃതശരീരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.എഴുനൂറോളം പേര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.
ചെറിയൊരു ശമനത്തിനു ശേഷം ചെന്നൈയില്‍ ഇന്ന് രാവിലെ വീണ്ടും കനത്ത മഴ ആരംഭിച്ചു. റോയാപേട്ട്, താംബരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഏകദേശം 12 മണിക്കൂറോളം മഴ മാറി നിന്നപ്പോള്‍ ഊര്‍ജിതമാക്കിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചാണ് വീണ്ടും മഴ തുടങ്ങിയത്. ഇനിയുള്ള രണ്ടു മൂന്നു ദിവസങ്ങളിലേക്ക് മഴക്ക് ശമനമുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിനു വിരുദ്ധമായാണ് വീണ്ടും മഴ തുടങ്ങിയിരിക്കുന്നത്.

Scroll To Top