Thursday September 21, 2017
Latest Updates

സിറിയയിലെ രാസായുധ ആക്രമണം: ഉഭയകക്ഷി അന്വേഷണത്തിന് യുഎസും റഷ്യയും തമ്മില്‍ കരാര്‍

സിറിയയിലെ രാസായുധ ആക്രമണം: ഉഭയകക്ഷി അന്വേഷണത്തിന് യുഎസും റഷ്യയും തമ്മില്‍ കരാര്‍

സിറിയയില്‍ കഴിഞ്ഞയാഴ്ച നടന്ന രാസായുധ ആക്രമണത്തെപ്പറ്റി സംയുക്തമായി അന്വേഷിക്കാന്‍ യുഎസും റഷ്യയും തമ്മില്‍ ധാരണയിലെത്തി. നേരത്തെ ആക്രമണത്തിനു പിന്നില്‍ റഷ്യ പിന്തുണയ്ക്കുന്ന സിറിയന്‍ ഭരണകൂടമാണെന്ന് യുഎസും, അതല്ല സിറിയന്‍ വിമതരാണെന്ന് റഷ്യയും ആരോപിച്ചിരുന്നു. തുടര്‍ന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ സംഭവത്തെപ്പറ്റി അന്താരാഷ്ട്രതലത്തില്‍ ഒന്നിച്ച് അന്വേഷണം നടത്താന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തുകയായിരുന്നു. ഏപ്രില്‍ 4നായിരുന്നു സിറിയയില്‍ രാസായുധ ആക്രമണം നടന്നത്. ആക്രമണത്തില്‍ 80ഓലം പേരാണ് കൊല്ലപ്പെട്ടത്.

ആറു വര്‍ഷമായി നടന്നുവരുന്ന സിറിയന്‍ സിവില്‍ വാര്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും ഒന്നിച്ചുനടത്താന്‍ യുഎസും റഷ്യയും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്സണും തമ്മില്‍ രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചയും നടന്നു.

നേരത്തെ രാസായുധാക്രമണത്തെത്തുടര്‍ന്ന് യുഎസ് സിറിയയിലെ എയര്‍ ബേസില്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണം നടന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യ യുഎസിന് മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.

Scroll To Top