Friday May 26, 2017
Latest Updates

ക്രിസ്റ്റല്‍ പലസിനെതിരെ വിജയം; കിരീടമുറപ്പിച്ച് ചെല്‍സി

ക്രിസ്റ്റല്‍ പലസിനെതിരെ വിജയം; കിരീടമുറപ്പിച്ച് ചെല്‍സി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അല്പസമയം മുന്‍പ് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ച ചെല്‍സി ലീഗില്‍ ഇത്തവണത്തെ കിരീടമുറപ്പിച്ചു. ചെല്‍സിയുടെ തട്ടകമായ സ്റ്റാഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ 10 നായിരുന്നു ചെല്‍സിയുടെ വിജയം.

45ആം മിനിറ്റില്‍ ലഭിച്ച പെനാല്‍ടി ലക്ഷ്യത്തിലെത്തിച്ച ഹസാര്‍ഡാണ് ചെല്‍സിയെ മുന്നിലെത്തിച്ചത്. ജയത്തോടെ പോയന്റ് പട്ടികയില്‍ ചെല്‍സി മറ്റു ടീമുകളേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഒന്നാമതുള്ള ചെല്‍സിക്ക് 83 പോയിന്റാണുള്ളത്. രണ്ടും മൂന്നും സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കും, ആഴ്‌സണലിനും 67 പോയിന്റ് മാത്രമാണുള്ളത്. ജയത്തോടെ മറ്റു ടീമുകള്‍ക്കൊന്നും മറികടക്കാനാവാത്ത ഉയരത്തിലെത്താന്‍ ഹോസെ മൌറീഞ്ഞോയുടെ ടീമിനു കഴിയും.

42 പോയന്റുമായി 12ആം സ്ഥാനത്തുള്ള ക്രിസ്റ്റല്‍ പാലസ് ഏതുവിധേനയും ചെല്‍സിയുടെ കീരടധാരണം വൈകിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടനം ഹോട്‌സ്പറിനെ നേരിടുന്നു.

 

 

Scroll To Top