Thursday December 08, 2016
Latest Updates

പരുക്ക്; ആഴ്‌സണലിനെതിരായ പോരാട്ടത്തിന് ചെല്‍സി ഇറങ്ങുന്നത് കോസ്റ്റ ഇല്ലാതെ

പരുക്ക്; ആഴ്‌സണലിനെതിരായ പോരാട്ടത്തിന് ചെല്‍സി ഇറങ്ങുന്നത് കോസ്റ്റ ഇല്ലാതെ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ നിര്‍ണായകമായ ചെല്‍സി-ആഴ്‌സണല്‍ പോരാട്ടത്തിന് ചെല്‍സി ഇറങ്ങുന്നത് സ്റ്റാര്‍ സ്‌ട്രൈ്ക്കര്‍ ഡീഗോ കോസ്റ്റ ഇല്ലാതെ. ഞായറാഴ്ച്ച എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡീഗോ കോസ്റ്റ കളിക്കില്ലെന്ന് ചെല്‍സി മാനേജര്‍ ജോസ് മൗറീഞ്ഞ്യോ മാധ്യമങ്ങളോട് പറഞ്ഞു. ഹാംസ്ട്രിംഗിന് (പിന്‍തുട ഞരമ്പ്) ഏറ്റ പരുക്കാണ് കോസ്റ്റയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. സ്‌പെയിന്‍കാരനായ കോസ്റ്റയാണ് ചെല്‍സിയുടെ പ്രതീക്ഷയുള്ള സീനിയര്‍ സ്‌ട്രൈക്കര്‍ എന്നതു കൊണ്ട് തന്നെ മൗറീഞ്ഞ്യക്കും ചെല്‍സി ആരാധകര്‍ക്കും നിരാശയുണ്ടാക്കുന്ന കാര്യമാണിത്.

മൂന്ന് ആഴ്ച്ചകള്‍ക്ക് മുന്‍പാണ് പരുക്കേറ്റതെങ്കിലും ഇതുവരെ ഫിറ്റ്‌നെസ്സ് വീണ്ടെടുക്കാന്‍ കോസ്റ്റക്കായിട്ടില്ല. സ്‌റ്റോക്ക് സിറ്റിക്ക് എതിരായ മത്സരത്തിലായിരുന്നു കോസ്റ്റയ്ക്ക് പരുക്കേറ്റത്. കഴിഞ്ഞ മൂന്നാഴ്ച്ചയായി കോസ്റ്റ വിശ്രമത്തിലായിരുന്നെങ്കിലും അതും ഫലം കണ്ടില്ല. പ്രീമിയര്‍ ലീഗ് ടേബിളില്‍ മികച്ച പൊസിഷനിലുള്ള ചെല്‍സി അവരുടെ സ്റ്റാര്‍ സ്‌ട്രൈക്കറുടെ ഫിറ്റ്‌നെസ്സില്‍ ഭാഗ്യപരീക്ഷണം നടത്തിയേക്കാന്‍ സാധ്യതയില്ല. പരുക്ക് മൂലം കോസ്റ്റ പരിശീലനത്തിനുമെത്തിയിരുന്നില്ല. ഈ ആഴ്ച്ച ആദ്യത്തോടെ കോസ്റ്റയ്ക്ക് പരിശീലനത്തിന് ഇറങ്ങാന്‍ കഴിയുമെന്നായിരുന്നു മൗറീഞ്ഞ്യോ കരുതിയിരുന്നത്.

മത്സരത്തിന് പോയിട്ട് ബെഞ്ചില്‍ പോലും കോസ്റ്റ എത്താന്‍ സാധ്യത കുറവാണ്. കോസ്റ്റ കൂടി ഇല്ലാത്ത സ്ഥതിക്ക് ഡ്രോഗ്ബ മാത്രമാണ് ചെല്‍സിക്കുള്ള സീനിയര്‍ സ്‌ട്രൈക്കര്‍. ലോയ്ക് റെമിയും പരുക്കിനെ തുടര്‍ന്ന് കളിക്കുന്നില്ല.

ആര്‍സണലിനെതിരെയും ലെസ്റ്ററിനെതിരെയും നടക്കുന്ന മത്സരങ്ങളില്‍ ജയം ഉറപ്പിക്കുകയാണെങ്കില്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ഇത്തവണ ചെല്‍സിക്കൊപ്പമായിരിക്കും.

Scroll To Top