Friday December 02, 2016
Latest Updates

ജാഗ്രതേ!,മതിയായ യാത്രാ രേഖകളില്ലാതെ നോര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തി കടന്നാല്‍ ഇനി ജയിലിലാകും !

ജാഗ്രതേ!,മതിയായ യാത്രാ രേഖകളില്ലാതെ നോര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തി കടന്നാല്‍ ഇനി ജയിലിലാകും !

ഡബ്ലിന്‍:ഇരു അയര്‍ലണ്ടിന്റെയും അതിര്‍ത്തി കടന്നു യാത്ര ചെയ്യുന്നവര്‍ക്ക് ഗാര്‍ഡയുടെ മുന്നറിയിപ്പ് .മതിയായ രേഖകളില്ലാതെ അതിര്‍ത്തി യാത്ര ചെയ്താല്‍ ഇനി ശിക്ഷാനടപടികള്‍ ഉണ്ടാകും.മുമ്പില്ലാത്ത വിധം അടുത്തയിടെ സുരക്ഷാ നടപടികള്‍ ശക്തമാക്കാനുള്ള അധികൃതരുടെ തീരുമാനത്തിന്റെ ഭാഗമായാണ് ചെക്കിംഗ് കര്‍ശനമാക്കിയത്.

മലയാളികള്‍ അടക്കമുള്ള നിരവധി പേര്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്ക് വിസയെടുക്കാതെ യാത്ര ചെയ്യുന്ന രീതി ഇനി തുടരാനാവില്ല.ബ്രെക്‌സിറ്റിന് ശേഷം ഇതാദ്യമായാണ് യൂകെ-ഐറിഷ് അതിര്‍ത്തിയില്‍ ചെക്കിങ് കര്‍ശനമാക്കിയത്.റാന്‍ഡമായാണ് പരിശോധനയെങ്കിലും പിടിക്കപ്പെട്ടാല്‍ ജയിലിലാകും.

പരിശോധനയുടെ ഭാഗമായി മതിയായ രേഖകളില്ലാതെ യാത്ര ചെയ്ത ജപ്പാന്‍കാരനെ ഇന്നലെ കൗണ്ടി ലൂത്തില്‍ വെച്ച് ഗാര്‍ഡ അറസ്റ്റ് ചെയ്തു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ നിന്നും ഡബ്ലിനിലേയ്ക്ക് വരികയായിരുന്ന ബസില്‍ ലൂത്ത് കൗണ്ടിയിലെ റേവന്‍സ്‌കോര്‍ട്ടില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

അതിര്‍ത്തിയില്‍ നിന്നും 3 കി.മീ മാത്രം അകലെയാണ് റേവന്‍കോര്‍ട്ട്. ബസിലെ എല്ലാവരും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ കാണിക്കണമെന്ന് ഗാര്‍ഡ ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ ജപ്പാന്‍ പൗരന്റെ കയ്യില്‍ രേഖകളില്ലായിരുന്നു. ഇദ്ദേഹത്തെ തിരികെ യുകെയിലേയ്ക്ക് പറഞ്ഞുവിട്ടതായി ഗാര്‍ഡ അധികൃതര്‍ വ്യക്തമാക്കി.

Scroll To Top