Saturday June 24, 2017
Latest Updates

ചെക്ക് റിപ്പബ്ലിക്കിന്റെ പേരു മാറ്റി

ചെക്ക് റിപ്പബ്ലിക്കിന്റെ പേരു മാറ്റി

പ്രേഗ്:നീളം കൂടിയ പേരു മാറ്റിയ ചെക്ക് റിപ്പബ്ലിക് പുതിയ പേരായി ‘ചെക്കിയ’ സ്വീകരിച്ചു. മറ്റ് ഭാഷക്കാര്‍ക്ക് ഈ പേരാകും കൂടുതല്‍ എളുപ്പമെന്നും അധികൃതര്‍ പേരുമാറ്റത്തെക്കുറിച്ച് പറയുന്നു. പേരിന്റെ സ്‌പെല്ലിങ് തെറ്റിക്കുന്നത് പതിവായതും പേരുമാറ്റത്തിന് കാരണമായി.

എല്ലാ ഔദ്യോഗിക രേഖകളിലും ഇനി ചെക്കിയ എന്നു ചേര്‍ക്കാനാണ് അധികൃതരുടെ തീരുമാനം. സ്‌പോര്‍ട്‌സ്, മറ്റ് പരിപാടികള്‍, മാര്‍ക്കറ്റിങ് നടപടികള്‍ എന്നവിടങ്ങളിലെല്ലാം ചെക്കിയ എന്ന പേര് ഉപയോഗിക്കുന്നതാണ് എളുപ്പമെന്നും അധികൃതര്‍ പറയുന്നു.

1993ല്‍ സ്ലൊവാക്യ വിഭജിച്ചാണ് ചെക്ക് റിപ്പബ്ലിക് രൂപീകൃതമായത്. ആദ്യം ചെക്കോസ്ലൊവാക്യ എന്നായിരുന്നു രാജ്യത്തിന്റെ പേര്.

Scroll To Top