Thursday December 08, 2016
Latest Updates

ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലൂടെ യാത്ര ചെയ്യുന്നവരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ സെല്‍ഫ് സര്‍വീസ് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നു

ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലൂടെ യാത്ര ചെയ്യുന്നവരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ സെല്‍ഫ് സര്‍വീസ് കിയോസ്‌കുകള്‍  സ്ഥാപിക്കുന്നു

ഡബ്ലിന്‍ :എയര്‍പോര്‍ട്ടില്‍ കൂടുതല്‍ സെല്‍ഫ് സര്‍വീസ് കിയോസ്‌കുകള്‍ സ്ഥാപിക്കാനായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ 2 മില്ല്യണ്‍ യൂറോ മുതല്‍ മുടക്കുന്നു. രണ്ട് ടെര്‍മിനലുകളിലുമായി ഇപ്പോള്‍ത്തന്നെ 62 കിയോസ്‌കുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇത് ചെക്ക് ഇന്‍ ചെയ്യുമ്പോഴുള്ള തിരക്ക് നിയന്ത്രിക്കാന്‍ സഹായിക്കും.

നിലവില്‍ എയര്‍ ലിംഗസ്, റെയനെയര്‍, ഫ്ളൈബ്, സിറ്റിജെറ്റ് എന്നീ എയര്‍ലൈനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കേ ഈ കിയോസ്‌ക് സര്‍വീസുകള്‍ ലഭ്യാമാകൂ. ഭാവിയില്‍ ഇത് മറ്റ് എയര്‍ലൈനുകളിലേയ്ക്കും വ്യാപിപ്പിക്കും.

നിലവിലെ കിയോസ്‌കുകള്‍ വഴി യാത്രക്കാര്‍ക്ക് തങ്ങളുടെ ഫ്ളൈറ്റ് കണ്ടെത്താനും, ബാഗ് ടാഗ് ചെയ്യാനും, ഡിസ്പാച്ച് ചെയ്യാനും സ്വയം കഴിയും.

Scroll To Top