Friday December 09, 2016
Latest Updates

നിങ്ങള്‍ മൊബൈല്‍ ഫോണ്‍ അഡിക്റ്റാണോ? അറിയാനിതാ എട്ടു മാര്‍ഗങ്ങള്‍

നിങ്ങള്‍ മൊബൈല്‍ ഫോണ്‍ അഡിക്റ്റാണോ? അറിയാനിതാ എട്ടു മാര്‍ഗങ്ങള്‍

മദ്യവും മയക്കുമരുന്നുകളും മാത്രമല്ല. മൊബൈല്‍ ഫോണുകളും ഇന്ന് വലിയ രഹരിയായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങളും ചിലപ്പോള്‍ മാറ്റാനാവാത്തവിധം വിധം ഈ ലഹരിക്കടിമപ്പെട്ടിരിക്കാം. ഇതു പരിശോധിക്കാന്‍ ഇതാ എട്ടു മാര്‍ഗങ്ങള്‍. ഇതില്‍ അഞ്ചെണ്ണമങ്കിലും നിങ്ങളിലുണ്ടെങ്കില്‍ ഉറപ്പിക്കാം, നിങ്ങള്‍ മൊബൈല്‍ ഫോണിന് അടിമയായി കഴിഞ്ഞിരിക്കുന്നു. ലക്ഷണങ്ങള്‍ പരിശോധിക്കാം.

1. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ പരിഭ്രാന്തി വര്‍ദ്ധിക്കുകയും പിന്നീട് അക്രമാസക്തമാവുകയും ചെയ്യുക. ഫോണ്‍ തിരികെ ലഭിക്കുന്നതു വരെ ഇതങ്ങനെ തന്നെ തുടരും.

2. സെല്‍ഫി ഭ്രമം കൂടുതലാവുക. ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാകാര്യങ്ങളും ക്ലിക്ക് ചെയ്ത് സൂക്ഷിക്കുകയും സെല്‍ഫി എടുത്തില്ലെങ്കില്‍ നഷ്ടബോധം തോന്നുകയും ചെയ്യുക.

3. വിപണിയിലിറങ്ങുന്ന എല്ലാ ആപ്ലിക്കേഷനും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

4. ജീവിതത്തില്‍ നടക്കുന്ന നിസ്സാര സംഭവങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്ന പതിവ്.

5. ഊണിലും ഉറക്കത്തിലും മെബൈല്‍ ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കുക.

6. സുഹൃത്തിനൊപ്പമോ മറ്റ് വ്യക്തികള്‍ക്കൊപ്പമോ പ്രാധന്യമേറിയ മീറ്റിങ്ങിലിരിക്കുമ്പോള്‍ പോലും കൂടുതല്‍ സമയം മൊബൈല്‍ ഫോണില്‍ ചെലവഴിക്കുക.

7. കൂടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോള്‍ വാട്‌സ്ആപ്പില്‍ സമയം ചെലവഴിക്കുക.

8. മൊബൈലിന്റെ ചാര്‍ജ് തീരാറായാല്‍ മറ്റെല്ലാ കാര്യങ്ങളിലും ശ്രദ്ധ നഷ്ടപ്പെടുക.

 

 

Scroll To Top