Monday December 05, 2016
Latest Updates

കാര്‍ലോയിലെ പച്ചക്കറി വിശേഷങ്ങള്‍ (വീഡിയോ )

കാര്‍ലോയിലെ പച്ചക്കറി വിശേഷങ്ങള്‍ (വീഡിയോ )

കാര്‍ലോ :കുട്ടികളെ പച്ചക്കറി കഴിപ്പിക്കാന്‍ വേണ്ടി ഒട്ടേറെ മാതാപിതാക്കള്‍ ക്ലേശിക്കുന്നത് കണ്ടിട്ടുണ്ട്,പ്രത്യേകിച്ചും നോണ്‍ വെജിറ്റേറിയന്‍ പതിവാക്കിയ വീടുകളില്‍.മാതാപ്പിതാക്കള്‍ പച്ചക്കറിയുടെ ഗുണഗണങ്ങള്‍ എത്ര പറഞ്ഞാലും കുട്ടികള്‍ അത് കാര്യമായി മനസിലാക്കാറുമില്ല. 

കാര്‍ലോയിലെ കുട്ടികള്‍ പച്ചക്കറി കഴിക്കാന്‍ വിമുഖത കാണിക്കുന്നതിനാല്‍ കുട്ടികള്‍ക്കിടയില്‍ പച്ചക്കറി ആഹാരങ്ങള്‍ പ്രചരണം നല്കുന്നതിനാണ് മാതാപിതാക്കളുമായി ചേര്‍ന്ന് കാര്‍ലോയിലെ ഗാല ഷോപ്പ് അധികൃതര്‍ സംസാരിക്കുന്ന പച്ചടിച്ചീര ഷെല്‍ഫില്‍ വച്ചത്.
സംസാരിക്കുന്ന പച്ചടിച്ചീര കുട്ടികള്‍ക്ക് അത്ഭുതമായി.ചീരയുടെ രൂപത്തില്‍ തയ്യാറാക്കിയ സംസാരിക്കുന്ന പാവയായിരുന്നു അത്.

മാതാപിതാക്കള്‍ക്കൊപ്പം ഷോപ്പിങ്ങിന് വന്ന കുട്ടികള്‍ ആദ്യം ചീരയുടെ സംസാരം കേട്ട് ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ആശങ്ക ചിരിക്ക് വഴിമാറി.

കാര്‍ലോയിലെ ഗാലാ കടക്കാരന്റെ കിലോ കണക്കിന് പച്ചടി ചീര ഒരൊറ്റ ദിവസം കൊണ്ട് ചിലവായെന്നു പറയേണ്ട കാര്യമില്ലല്ലോ,വീഡിയോ കണ്ടു നോക്കു..

Scroll To Top