Monday May 29, 2017
Latest Updates

ചാള്‍സ് രാജകുമാരന് ഊഷ്മള വരവേല്‍പ്പ് 

ചാള്‍സ് രാജകുമാരന് ഊഷ്മള വരവേല്‍പ്പ് 

ഫോട്ടോ :ചാള്‍സ് രാജകുമാരനും കാമിലയ്ക്കും പരമ്പരാഗത നെയ്ത്തുരീതിയുടെയും നാടന്‍ പാട്ടിന്റെയും അകമ്പടിയോടെ സ്വീകരണം നല്കുന്നു 

ഗോള്‍വേ:നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് അയര്‍ലണ്ടില്‍ എത്തിയ ചാള്‍സ് രാജകുമാരന് ഊഷ്മള വരവേല്‍പ്പ് നല്‍കി.ഇന്ന് രാവിലെ ഷാനോന്‍ വിമാനതാവളത്തില്‍ എത്തിയ ചാള്‍സ് രാജകുമാരനെയും ഭാര്യ കാമിലായെയും ഷാനോന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ റോസ് ഹൈന്‍സ്,ക്ലയര്‍ ടി ഡി പാറ്റ് ബ്രീന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന് ഗാള്‍വേ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അയര്‍ലണ്ടില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു.ഐറിഷ് റിപ്പബ്ലിക്കന്‍ നേതാക്കളില്‍ പ്രമുഖനായ സിന്‍ ഫിന്‍ ലീഡര്‍ ജെറി ആഡംസുമായി ഇന്ന് ചാള്‍സ് സംസാരിച്ചു.ഒരു ഐ ആര്‍ എ നേതാവും ,രാജകുടുംബാംഗവുമായി ഇതാദ്യമാണ് അയര്‍ലണ്ടില്‍ വെച്ച് കണ്ടുമുട്ടുന്നത്.

Scroll To Top