Friday December 09, 2016
Latest Updates

ചാള്‍സ് രാജകുമാരന്‍ ഗാള്‍വേയും സ്ലൈഗോയും സന്ദര്‍ശിക്കും 

ചാള്‍സ് രാജകുമാരന്‍ ഗാള്‍വേയും സ്ലൈഗോയും സന്ദര്‍ശിക്കും 

സ്ലൈഗോ :ചാള്‍സ് രാജകുമാരന്‍ അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനെത്തുന്നു. ഭാര്യ കാമില പാര്‍ക്കര്‍ക്കൊപ്പമാകും സന്ദര്‍ശനം. ഈ മാസം 19 മുതല്‍ 21 വരെ ചാള്‍സ് രാജകുമാരന്‍ അയല്‍ലന്‍ഡ് സന്ദര്‍ശനം നടക്കുമെന്ന് വിദേശകാര്യ മന്ത്രി ചാര്‍ലി ഫ്‌ലാഗ്‌നന്‍ അറിയിച്ചു.

19നു ഗാല്‍വെ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലാണു ചാള്‍സിനു സ്വീകരണമൊരുക്കിയിരിക്കുന്നത്. അവിടെനിന്ന് അദ്ദേഹം മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശനത്തിനു തിരിക്കും.രാത്രി ഐറിഷ് പ്രസിഡണ്ട് ഒരുക്കുന്ന വിരുന്നുസത്കാരത്തില്‍ ഇരുവരും പങ്കെടുക്കും. 

20 ന് മുഴുവന്‍ സമയവും സ്ലൈഗോ കൌണ്ടിയില്‍ ചിലവഴിക്കുന്ന രാജദമ്പതികള്‍ രാവിലെ പൌര സ്വീകരണത്തില്‍ പങ്കെടുക്കും.ഡ്രംക്ലിഫ്ഫിലെ പള്ളിയില്‍ നടത്തപ്പെടുന്ന ലോക സമാധാന ശുശ്രൂഷകളില്‍ പങ്കെടുത്ത ശേഷം മഹാകവി ഡബ്ല്യൂ ബി യീറ്റ്‌സിന്റെ ശവകുടീരവും സന്ദര്‍ശിക്കും.വൈകുന്നേരം മുള്ളഗ്മോറില്‍ അമ്മാവന്‍ മൌണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഭവനം സന്ദര്‍ശിക്കുകയും പ്രാദേശിക വാസികളുമായി കൂടികാഴ്ച്ച നടത്തുകയും ചെയ്യും.

ബ്രിട്ടിഷ് എംബസിയും ക്ലാരന്‍സ് ഹൗസും ചാള്‍സ് രാജകുമാരിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരുന്നതായും മന്ത്രി അറിയിച്ചു. സന്ദര്‍നം അയര്‍ലന്‍ഡ് ബ്രിട്ടണ്‍ ബന്ധത്തിന്റെ തീവ്രത ഉറപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top