Saturday December 10, 2016
Latest Updates

ഇത് ഐറിഷ് യുവതയുടെ മാതൃക,ഉണ്ണാതെ…ഉറങ്ങാതെ മൂന്നു ദിവസം !

ഇത് ഐറിഷ് യുവതയുടെ മാതൃക,ഉണ്ണാതെ…ഉറങ്ങാതെ മൂന്നു ദിവസം !

ഡബ്ലിന്‍: ഡബ്ലിനിലെ കൌമാരക്കാര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് ഭവനരഹിതര്‍ക്കായി പണം സമാഹരിച്ചു.ഡബ്ലിനിലെ ജെസ്യൂട്ട് സ്‌കൂളിലെ കുട്ടികള്‍ മൂന്നു പകലും രണ്ട് രാത്രിയും അക്ഷീണ പരിശ്രമത്തിലൂടെ സമാഹരിച്ചത് 178,000 യൂറോ. ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഫോക്കസ് അയര്‍ലണ്ട്, പീറ്റര്‍ മക്‌വേരി ട്രസ്റ്റ് തുടങ്ങിയ സംഘടനകള്‍ പണം കൈമാറും. 

കഴിഞ്ഞ വര്‍ഷം ഇതേ സ്‌കൂളിലെ കുട്ടികള്‍ ഭവനരഹിതര്‍ക്കായി 143,000 യൂറോ സമാഹരിച്ചിരുന്നു. ഈ റെക്കോര്‍ഡ് നേട്ടം മറികടക്കണമെന്ന ലക്ഷ്യത്തിലാണ് കുട്ടികള്‍ ഈ വര്‍ഷം ഫണ്ട് ശേഖരണം തുടങ്ങിയത്. കഴിഞ്ഞ 31 വര്‍ഷമായി ഈ സ്‌കൂളിലെ കുട്ടികള്‍ ഭവനരഹിതര്‍ക്കായി ഫണ്ട് സമാഹരിച്ചു വരുന്നു. 

മൂന്ന്ജി ദിവസം മുഴുവന്‍ നഗരത്തില്‍ ചിലവഴിച്ചാണ് വിദ്യാര്‍ഥികള്‍ ഈ നേട്ടം കൊയ്തത്.ആഡംബരങ്ങള്‍ ഉപേക്ഷിച്ചു ജിപിഒ യ്ക്ക് മുന്‍പിലും , കോളജ് ഗ്രീനിലുമായി രാത്രിയില്‍ ഏതാനം മണിക്കൂറുകള്‍ മാത്രം ഉറങ്ങി ബാക്കി സമയം മുഴുവന്‍ ഭവനരഹിതര്‍ക്കായി നീക്കിവയ്ക്കുകയായിരുന്നു സീനിയര്‍ ക്ലാസുകാരായ ഇവര്‍.ഒരു ദിവസം എങ്കിലും ഉപവാസത്തോടെ പ്രവര്‍ത്തിക്കാനായിരുന്നു പൊതു തീരുമാനം.,മൂന്ന് ദിവസവും ഉപവസിച്ചു ചാരിറ്റിയില്‍ പങ്കു ചേര്‍ന്നവരും ഇവിടെ ഉണ്ടെന്ന് അറിയുമ്പോഴാണ് അയര്‍ലണ്ടിലെ പുതിയ തലമുറയുടെ അര്‍പ്പണ ബോധം നാം മനസിലാക്കേണ്ടത്. ഡബ്ലിന്‍ നഗരത്തില്‍ നിന്നാണ് നിന്നാണ് കുട്ടികള്‍ ഫണ്ട് ശേഖരിച്ചത്. 

എഴുപത്തിയഞ്ച് കുട്ടികളാണ് ഫണ്ട് സമാഹരണത്തിനു നേതൃത്വം നല്‍കിയത്. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയും പരിപാടിക്ക് പരമാവധി പ്രചരണം നല്‍കിയിരുന്നു. ബോയ് സോണ്‍ താരം കീത്ത് ഡഫിയുടെ മകന്‍ ജെയ്യും പരിപാടിയില്‍ പങ്കെടുത്തു. ജെയ് തന്റെ താരപരിവേഷം ഉപയോഗിച്ച് വണ്‍ ഡയറക്ഷന്റെ നെയ്ല്‍ ഹോറന്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ ഉറപ്പിച്ചിരുന്നു.

Scroll To Top