Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ ബസടക്കമുള്ള പൊതുഗതാഗത വാഹനങ്ങളില്‍ 18% വരെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച്  ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

ഡബ്ലിന്‍ ബസടക്കമുള്ള പൊതുഗതാഗത വാഹനങ്ങളില്‍ 18% വരെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച്   ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

ഡബ്ലിന്‍:പൊതുഗതാഗത വാഹനങ്ങളില്‍ 18% വരെ വര്‍ദ്ധന പ്രഖ്യാപിച്ച്  ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.അടുത്ത വര്‍ഷമാദ്യമാകും ചാര്‍ജ്ജ് വര്‍ദ്ധന.രാജ്യത്തെ ഫെയര്‍ സ്റ്റേജുകളില്‍ പുനഃക്രമീകരണവും നടത്തിയിട്ടുണ്ട്.ബഹു ഭൂരിപക്ഷം യാത്രക്കാര്‍ക്കും ഇത് മൂലം ലാഭം പ്രതീക്ഷിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ

ലുവാസ്, ഐറിഷ് റെയില്‍, ബസ് എറാന്‍, ഡബ്ലിന്‍ ബസ് സര്‍വീസ് എന്നിവയ്ക്കാണ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക. രാജ്യത്തെ നാലിലൊന്ന് യാത്രക്കാരെ ചാര്‍ജ്ജ് വര്‍ദ്ധന ബാധിക്കും. ഓരോ വര്‍ഷവും 230 മില്ല്യണോളം ജനങ്ങളാണ് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നത്. ഈ വര്‍ഷമാദ്യം ലുവാസ്, ഡബ്ലിന്‍ ബസ് സര്‍വീസുകളില്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിരുന്നു.

ഡബ്ലിന്‍ ഷോര്‍ട്ട് ഹോപ്പ് സോണ്‍ (SHZ) ഉപയോഗിക്കുന്ന യാത്രക്കാര്‍ക്കാണ് ചാര്‍ജ്ജ് വര്‍ദ്ധന പ്രധാനമായും നേരിടേണ്ടിവരിക. 16 മുതല്‍ 18% വരെയാകും വര്‍ദ്ധന.നേസ് ,കില്‍ക്കോക്ക് പ്രദേശങ്ങള്‍ ഡബ്ലിന്‍ സോണില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഇങ്ങോട്ടേക്കുള്ള കമ്മ്യൂട്ടര്‍ സര്‍വീസുകള്‍ക്ക് അമ്പതു ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവുണ്ടാകും.

സമരത്തിലൂടെ കഴിഞ്ഞ മാസങ്ങളില്‍ നേടിയെടുത്ത ചാര്‍ജ് വര്‍ദ്ധനവ് പോരെന്ന നിലപാടിലാണ് പൊതുഗതാഗത സംവിധാനത്തിലെ ജീവനക്കാര്‍.ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാത്ത പക്ഷം ജീവനക്കാരുടെ ഇത്തരമാവശ്യങ്ങളെ നേരിടാനുള്ള വിഭവ ശേഷി ഉണ്ടാവില്ലെന്ന തിരിച്ചറിവ് കൂടിയാണ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അധികൃതരെ പ്രേരിപ്പിച്ചത്.

 

Scroll To Top