Tuesday December 06, 2016
Latest Updates

കൂടുതല്‍ തുക ബാങ്കില്‍ നിക്ഷേപം നടത്താന്‍ ഇനി ചാര്‍ജ്ജ് നല്‍കണമെന്ന നിര്‍ദേശവുമായി ബാങ്ക് ഓഫ് അയര്‍ലണ്ട്

കൂടുതല്‍ തുക ബാങ്കില്‍ നിക്ഷേപം നടത്താന്‍ ഇനി ചാര്‍ജ്ജ് നല്‍കണമെന്ന നിര്‍ദേശവുമായി ബാങ്ക് ഓഫ് അയര്‍ലണ്ട്

ഡബ്ലിന്‍:ബാങ്കില്‍ നിക്ഷേപം നടത്തുന്നവര്‍ ആ പണം ബാങ്ക് സൂക്ഷിക്കുന്നതിന് പകരമായി ചാര്‍ജ്ജ് നല്‍കണം എന്ന പുതിയ നയവുമായി ബാങ്ക് ഓഫ് അയര്‍ലണ്ട്. 10 മില്ല്യണ്‍ യൂറോയിലധികം നിക്ഷേപം നടത്തുന്നവരില്‍ നിന്നും ഈ ഒക്ടോബര്‍ മുതല്‍ 0.1% പലിശ ഈടാക്കാനാണ് തീരുമാനം. അതായത് 10 മില്ല്യണ്‍ നിക്ഷേപം നടത്തുന്ന ഒരാള്‍ 10,000 യൂറോ സേവിങ് ചാര്‍ജ്ജായി വര്‍ഷം തോറും ബാങ്കിന് നല്‍കേണ്ടിവരും. മാസങ്ങള്‍ക്കു മുമ്പ് യൂരോപ്യന്‍ സെന്‍ട്രല്‍ ബാങ്കും സമാനമായ നടപടി കൈക്കൊണ്ടിരുന്നു.

അതേസമയം ഇത്തരത്തില്‍ പലിശ ഈടാക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് എഐബിയും ടിഎസ്ബിയും വ്യക്തമാക്കി.ജനങ്ങള്‍ കൂടുതല്‍ പണം ബാങ്കുകളില്‍ സൂക്ഷിക്കുന്നതിനെ നിരുത്സാഹപെടുത്തുന്ന നയമാണ് ഐറിഷ് സര്‍ക്കാരും സെന്‍ട്രല്‍ ബാങ്കും സ്വീകരിക്കുന്നത്.കൂടുതല്‍ പണം വിപണിയില്‍ എത്തിക്കാനുള്ള പ്രവണത പ്രോത്സാഹിപ്പിക്കണം എന്നാണ് സര്‍ക്കാര്‍ നയം.

Scroll To Top