Monday March 27, 2017
Latest Updates

കുട്ടികള്‍ക്ക് പള്ളിക്കാരെ വേണ്ട,കോളജുകളിലെ ചാപ്ല്യന്‌സി സര്‍വീസ് നിര്‍ത്തണമെന്ന് ആവശ്യമുയരുന്നു

കുട്ടികള്‍ക്ക് പള്ളിക്കാരെ വേണ്ട,കോളജുകളിലെ ചാപ്ല്യന്‌സി സര്‍വീസ് നിര്‍ത്തണമെന്ന് ആവശ്യമുയരുന്നു

കോര്‍ക്ക് : കോളജുകളില്‍ നടക്കുന്ന മതപരമായ പരിപാടികള്‍ക്കും പഠനത്തിനും പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം വളരെ കുറവെന്നു റിപ്പോര്‍ട്ട്. വര്‍ഷം തോറും ഏകദേശം 1.5 മില്ല്യണ്‍ യൂറോയാണ് അയര്‍ലണ്ടിലെ കോളജുകളും യൂണിവേഴ്‌സിറ്റികളും ചാപ്ല്യന്‍സി സര്‍വീസുകള്‍ക്കും മറ്റ് വൈദീക ശുശ്രൂഷാ പരിപാടികള്‍ക്കായി ചെലവിഴിക്കുന്നത്. പലയിടങ്ങളിലും പത്തിനു താഴെ കുട്ടികളാണ് പരിപാടികളില്‍ സംബന്ധിക്കാറുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

12,000ഓളം കുട്ടികള്‍ പഠിക്കുന്ന കോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ശരാശരി വെറും നാലു പേരാണ് മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതുത്രേ.പരിപാടിള്‍ക്ക് നേതൃത്വം നല്കുന്ന പുരോഹിതന്‍ 49,000 യൂറോയാണ് വാര്‍ഷിക ശമ്പളമടക്കം സര്‍ക്കാര്‍ നല്കുന്നത്.

അയര്‍ലണ്ടിലെ നിരീശ്വരവാദികളുടെ സംഘടനയായ എത്തീസ്റ്റ് അയര്‍ലണ്ടിന്, വിവരാവകാശ നിയമപ്രകാരം വിവിധ കോളജുകളില്‍ നിന്നും കിട്ടിയ രേഖകളിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. പൊതു ഖജനാവിലെ പണം ഇത്തരം പരിപാടികള്‍ക്കായി ഉപയോഗിക്കുന്നതിനെതിരെ ക്യാംപെയിന്‍ നടത്തിവരികയാണ് ഈ സംഘടന

Scroll To Top