Thursday July 27, 2017
Latest Updates

ഇക്കുറി ചാമ്പ്യന്‍ ഷെഫിനെ സുനില്‍ ഗൈ തീരുമാനിക്കും

ഇക്കുറി ചാമ്പ്യന്‍ ഷെഫിനെ സുനില്‍ ഗൈ തീരുമാനിക്കും

ഡബ്ലിന്‍:കേരള ഹൌസ് കാര്‍ണിവലിനോടു ബന്ധപെട്ടു വര്‍ഷംതോറും നടക്കുന്ന’ചാമ്പ്യന്‍ ഷെഫ്’ മത്സരങ്ങള്‍ക്ക് ഇക്കുറി യൂറോപ്പിലെ തന്നെ മികച്ച ഷെഫുകളിലൊരാളും,അയര്‍ലണ്ടില്‍ നിരവധി അവാര്‍ഡുകള്‍ക്ക്  അര്‍ഹാനുമായ,ജയ്പൂര്‍ റസ്റ്റോറന്റിന്റെ എക്‌സിക്യൂട്ടിവ് ഷെഫ് സുനില്‍ഗൈ വിധി നിര്‍ണയിക്കും.

നിങ്ങളുടെ വിഭവങ്ങള്‍ ഏതുമാകട്ടെ കേരളഹൌസ് കാര്‍ണിവല്‍ ദിനമായ ജൂലൈ 24 വെള്ളിയാഴ്ച കൃത്യം 1.30ന് തന്നെ കാര്‍ണിവല്‍ വേദിയില്‍ പ്രത്യേകം തയ്യാറാക്കുന്ന കൌണ്ടറില്‍ എത്തിക്കുക.

മലയാളികളുടെ രുചിക്കൂട്ടുകളുടെയും,രഹസ്യചേരുവകളുടെയും മത്സരങ്ങളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.വിജയികള്‍ക്കായി നിരവധി സമ്മാനങ്ങള്‍ കാത്തിരിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഷാജിത് അര്‍ക്ലോ (0871418685)
ഡയാന ജോസഫ് ലൂക്കന്‍ (0894548736)
ഹിലാല്‍ മുഹമദ് അര്‍ക്ലോ(0894363931)

Scroll To Top