Saturday December 10, 2016
Latest Updates

ഫേസ് ബുക്കില്‍ ഇനി സ്ത്രീയ്ക്ക് ഒന്നാം സ്ഥാനം !

ഫേസ് ബുക്കില്‍ ഇനി സ്ത്രീയ്ക്ക് ഒന്നാം സ്ഥാനം !

സാന്‍ഫ്രാന്‍സിസ്‌കോ: പുരുഷന്റെ നിഴലില്‍ നിന്ന് സ്ത്രീ പുറത്തേക്ക്…. പ്രതീകാത്മകമായി വലിയൊരു മാറ്റമാണ് ഫേസ്ബുക്ക് ബിംബ രൂപകല്‍പനയില്‍ വന്നത്. സുഹൃത്തുക്കളെയും ഗ്രൂപ്പുകളെയും സൂചിപ്പിക്കുന്ന രണ്ടു ബിംബങ്ങളിലും സ്ത്രീയെ ആദ്യം കൊണ്ടുവന്നതാണു ഫേസ്ബുക്കിലെ പുതിയ ഐക്കണ്‍ പരിഷ്‌കാരം.

നേരത്തേ സുഹൃത്തുക്കളെ സൂചിപ്പിക്കുന്ന ബിംബത്തില്‍ പുരുഷനുപിന്നില്‍ വലതുവശത്തായിരുന്നു സ്ത്രീ. ഗ്രൂപ്പില്‍ പുരുഷന്‍ മധ്യഭാഗത്തും സ്ത്രീയും പുരുഷനും പിന്നില്‍ ഇരുവശത്തും.

പുതിയ മാറ്റത്തില്‍ സ്ത്രീയെ മുന്നിലേക്കു കൊണ്ടുവന്നതിനു ഫേസ് ബുക്ക് ഡിസൈന്‍ മാനേജരായ കെയ്റ്റ്‌ലിന്‍ വിന്നര്‍ കാരണം വിശദീകരിക്കുന്നു: ‘ഒരു സ്ത്രീയെന്ന നിലയിലും വനിതാകോളജില്‍ പഠിച്ച ആളെന്ന നിലയിലും എനിക്ക് ഐക്കണിലെ പ്രതീകാത്മകതയുടെ പ്രശ്‌നം അവഗണിക്കാനാവില്ലായിരുന്നു. അതില്‍ സ്ത്രീ പുരുഷന്റെ നിഴലിലായിരുന്നു. അതാണു മാറ്റിയത്…

Scroll To Top