Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് സര്‍ക്കാര്‍ 

അയര്‍ലണ്ടിലെ ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് സര്‍ക്കാര്‍ 

ഡബ്ലിന്‍ :ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി തൊഴില്‍ മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍. ഓണ്‍ലൈന്‍ മേഖലയിലും സ്വാഭാവികമായ വിപണി വ്യവസ്ഥകളിലും ഉപഭോക്താക്കള്‍ക്ക് തുല്യമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.
1980 മുതല്‍ രാജ്യത്തെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ മറ്റമില്ലാതെ തുടരുകയാണ്. വിപണിയിടപാടുകളില്‍ വളരെ വലിയ മാറ്റങ്ങള്‍ ഇക്കാലയളവില്‍ സംഭവിക്കുകയും ചെയ്തു. ഇതോടെ ഉപഭോക്താക്കളുടെ എല്ലാ ഇടപാടുകളും സുരക്ഷിതമാക്കുന്നതിനായി നിയമ നിര്‍മ്മാണം അനിവാര്യമായിരിക്കുകയാണെന്നും ബര്‍ട്ടണ്‍ പറയുന്നു.

എക്‌സ്പയറി ഡേറ്റോടെയുള്ള ഗിഫ്റ്റ് വൌച്ചറുകളും മറ്റും നിരോധിക്കുന്നതടക്കമുള്ള നടപടികളാണ് സര്‍ക്കാര്‍ ആലോചിക്കുനത്. ഇതിന്റ ഭാഗമായി കൂടിയാലോചനകള്‍ അടുത്തുതന്നെ ആരംഭിക്കുമെന്നും, സമീപ ഭാവിയില്‍ തന്നെ നിയമഭേദഗതി സാധ്യമാവുമെന്നാണ് കരുതുന്നതെന്നും ബര്‍ട്ടന്‍ പറഞ്ഞു.

Scroll To Top