Saturday December 03, 2016
Latest Updates

നോണ്‍ ഇ യു വിദ്യാര്‍ത്ഥികളുടെ ജോലി വ്യവസ്ഥയില്‍ ഐറിഷ് സര്‍ക്കാര്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു,പുതിയ നിയമം ജനുവരി 1 മുതല്‍ 

നോണ്‍ ഇ യു വിദ്യാര്‍ത്ഥികളുടെ ജോലി വ്യവസ്ഥയില്‍ ഐറിഷ് സര്‍ക്കാര്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു,പുതിയ നിയമം ജനുവരി 1 മുതല്‍ 

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്‍ ഇതര വിദ്യാര്‍ത്ഥികളുടെ പഠനകാലത്തുള്ള ജോലി വ്യവസ്ഥയില്‍ ഐറിഷ് സര്‍ക്കാര്‍ മാറ്റം വരുത്തി. ഇമിഗ്രേഷന്‍ സ്റ്റാമ്പ് 2 കൈവശമുള്ള വിദ്യാര്‍ത്ഥികളുടെ ജോലി വ്യവസ്ഥകളിലാണ് മാറ്റം വരുത്തിയത്. നിലവില്‍ പഠനസമയത്ത് ആഴ്ചയില്‍ 20 മണിക്കൂറും അവധി സമയങ്ങളില്‍ ആഴ്ചയില്‍ 40 മണിക്കൂറുമാണ് യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അവസരമുള്ളത്. ഇത് നിരവധി പേര്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ജോലി വ്യവസ്ഥകളില്‍ മാറ്റം വരുത്തിയത്.

നിലവില്‍ കോളജുകള്‍ നിശ്ചയിക്കുന്ന ടേം സമയത്തിന് അനുസൃതമായിരുന്നു ജോലി ചെയ്യാന്‍ അനുമതി. എന്നാല്‍ ഇനി കോളജുകള്‍ നിശ്ചയിക്കുന്ന ടേം ടൈം ബാധകമാകില്ല. പുതിയ വ്യവസ്ഥകള്‍ പ്രകാരം ഇയു ഇതര വിദ്യാര്‍ത്ഥികള്‍ക്ക് മെയ്, ജൂണ്‍ , ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെയും ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യാന്‍ അനുമതി ഉണ്ടായിരിക്കും. മറ്റ് എല്ലായ്‌പ്പോഴും ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാന്‍ അനുമതി ഉണ്ടായിരിക്കും. ഒരേ സമയം രണ്ടു തൊഴില്‍ ദാതാവിന് കീഴില്‍ പണിയെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആകെ 20 മണിക്കൂര്‍ ജോലി ചെയ്യാനേ അനുവാദമുള്ളൂ.

ബാച്ചിലര്‍ ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്റ്റുഡന്റ് പെര്‍മിഷനില്‍ ഒരു വര്‍ഷം കൂടി നീട്ടിക്കിട്ടും. ഇക്കാലയളവില്‍ ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യാം. സാധാരണ നിലയില്‍ ഗ്രാജുവേഷന്‍ നേടുന്നവര്‍ക്ക് ആറ് മാസം കൂടി നീട്ടിക്കിട്ടും.ഇതിനായി അപേക്ഷിക്കുന്നവര്‍ സ്റ്റാമ്പ് 2 പെര്‍മിഷന്‍ ഉള്ളവരും ഫൈനല്‍ റിസല്‍റ്റിന്റെ തെളിവ് ഹാജരാക്കുകയും ചെയ്യണം. ഇതിന് അര്‍ഹത നേടുന്നവര്‍ക്ക് പ്രത്യേക പെര്‍മിറ്റ് ഇല്ലാതെ ജോലി ചെയ്യാം. എന്നാല്‍ നീട്ടിക്കിട്ടിയ കാലാവധി കഴിഞ്ഞു ജോലി ചെയ്യണമെന്നുള്ളവര്‍ പ്രത്യേക പെര്‍മിറ്റ് നേടണം.നിയമപരമായ മണിക്കൂറുകള്‍ കഴിഞ്ഞു ജോലി വിദ്യാര്‍ത്ഥികളെ ജോലി ചെയ്യിക്കുന്നത് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ്‌സ് ആക്റ്റ് പ്രകാരം കുറ്റകരമാണ്.

വിദ്യാര്‍ത്ഥി വിസയിലുള്ളവര്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നത്വിലക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ സ്വന്തം നിലക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും വിലക്കുണ്ട്.പുതിയ നിയമം ഇന്ത്യാക്കാരായ വിദ്യാര്‍ത്ഥികള്‍ക്കടക്കം ദോഷകരമായി ബാധിച്ചേക്കും.പഠനം നടക്കുന്ന ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ജോലി ചെയ്യാനുള്ള അവസരം നഷ്ട്ടപ്പെടുത്തുകയാണ് ഈ നിയമം.ജനുവരി 1 മുതല്‍ പുതിയ വ്യവസ്ഥകള്‍ നിലവില്‍ വരും

Scroll To Top