Friday December 02, 2016
Latest Updates

ഡബ്ലിനിലെ പോസ്റ്റ് ബോക്‌സുകള്‍ ചുവപ്പണിഞ്ഞത് ഒറ്റ രാത്രി കൊണ്ട് !

ഡബ്ലിനിലെ പോസ്റ്റ് ബോക്‌സുകള്‍ ചുവപ്പണിഞ്ഞത്  ഒറ്റ രാത്രി കൊണ്ട്   !

ഡബ്ലിന്‍: രാവിലെ പുറത്തിറങ്ങിയ പല ഡബ്ലിന്‍കാരും ഇന്നലെ വരെ പച്ച നിറമായിരുന്ന പല പോസ്റ്റ് ബോക്‌സുകളും ചുവപ്പണിഞ്ഞതു കണ്ട് അതിശയം പൂണ്ടു. ഇതെന്താ പെട്ടെന്നിങ്ങനെ?

രാജ്യത്തെ ചുവന്ന പോസ്റ്റ് ബോക്‌സുകള്‍ യു.കെയുടെ റോയല്‍ മെയിലുമായി വര്‍ഷങ്ങളായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍ പ്രതീകാത്മകമായി പച്ച നിറം നല്‍കിയിട്ടുള്ള ഐറിഷ് പോസ്റ്റ് ബോക്‌സുകള്‍ ഇന്നലെ ചുവപ്പണിഞ്ഞത് ജനങ്ങളെ 1916ന്റെ ഓര്‍മ്മകളിലേയ്ക്ക് തിരികെ കൊണ്ടുപോകാനായിരുന്നു. അന്ന് രാജ്യത്തെ എല്ലാ പോസ്റ്റ് ബോക്‌സുകളും ചെഞ്ചായം പൂശിയായിരുന്നു തിളങ്ങിയിരുന്നത്.

ഇത് ‘ചരിത്രത്തിന്റെ സാക്ഷികളായവയാണ് പോസ്റ്റ് ബോക്‌സുകള്‍’ എന്ന ചിന്തയില്‍ നിന്നും ഉടലെടുത്തതാണെന്ന് ആന്‍ പോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് ഹെഡ് അന്ന മക്ഹഗ് പറഞ്ഞു. 1916ലെ ഈസ്റ്റര്‍ റൈസിങ്ങിന് സാഭികളായവയാണ് ഇവയില്‍ പല പോസ്റ്റ് ബോക്‌സുകളും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.വല്ബര്‍ട്ടി ഹാള്‍, ഗ്രാഫ്റ്റണ്‍ സ്ട്രീറ്റ്, ദി റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ്, നോര്‍ത്തംബര്‍ലാന്‍ഡ്, ഡണ്‍ ലോഗയര്‍ എന്നിവിടങ്ങളിലെ പോസ്റ്റ് ബോക്‌സുകള്‍ക്കായണ് ചുവപ്പു നിറം നല്‍കിയിട്ടുള്ളത്. അടുത്ത ആഴ്ചയോടെ നാല് പോസ്റ്റ് ബോക്‌സുകള്‍ക്കു കൂടി ചുവപ്പു നിറം നല്‍കും. 1880ല്‍ ബ്രിട്ടിേ് പോസ്റ്റ് ഓഫിസ് പോസ്റ്റ് ബോക്‌സുകള്‍ക്ക് ചുവന്ന നിറം നല്‍കുന്നതുവരെ യു.കെയിലെയും അയര്‍ലണ്ടിലെയും എല്ലാ പോസ്റ്റ് ബോക്‌സുകള്‍ക്കും പച്ച നിറമായിരുന്നു എന്നും മക്ഹഗ് പറഞ്ഞു.

Scroll To Top