Thursday July 27, 2017
Latest Updates

കേരളാ ഹൗസ് കാര്‍ണിവല്‍ തിയതിയില്‍ മാറ്റം,ജൂലൈ 24 വെള്ളിയാഴ്ച 

കേരളാ ഹൗസ് കാര്‍ണിവല്‍ തിയതിയില്‍ മാറ്റം,ജൂലൈ 24 വെള്ളിയാഴ്ച 

ഡബ്ലിന്‍:കേരളാ ഹൗസ് ഡബ്ലിന്‍ ലൂക്കന്‍ വില്ലേജില്‍ ജൂലൈ 25 ന് ശനിയാഴ്ച്ച നടത്താന്‍ നിശ്ചയിച്ചിരുന്ന കാര്‍ണിവല്‍ ,ഒരു ദിവസം പിന്നോട്ട് നീക്കി ജൂലൈ 24 ന് വെള്ളിയാഴ്ചയിലേക്ക് മാറ്റി വെച്ചതായി കേരളാ ഹൌസ് ഭാരവാഹികള്‍ അറിയിച്ചു.

തികച്ചും അവിചാരിതമായ കാരണങ്ങളാലാണ് ഇത്തരമൊരു ക്രമീകരണം നടത്തേണ്ടി വന്നത്.വേദിയിലോ മത്സരസമയത്തിലോ മാറ്റം ഉണ്ടാവുകയില്ല.

കേരളാ ഹൗസ് കാര്‍ണിവല്‍ ഒരു ദിവസം പിന്നോട്ട് നീക്കി വെയ്ക്കുന്നത് മൂലം ചിലര്‍ക്കെങ്കിലും ഉണ്ടായ ക്ലേശത്തില്‍ കേരളാ ഹൗസ് ഖേദം പ്രകടിപ്പിക്കുന്നതായി കേരളാ ഹൗസ് കോ ഓര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.ഡബ്ലിന്റെ സാംസ്‌കാരികോത്സവമായ കാര്‍ണിവലിനെ വമ്പിച്ച വിജയമാക്കാന്‍ സഹകരിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.

Scroll To Top