Sunday December 04, 2016
Latest Updates

ഇന്റ്റര്‍നെറ്റ് എക്‌സ്പ്‌ളോറര്‍ മാറ്റാന്‍ ഒരുങ്ങിക്കൊള്ളു …

ഇന്റ്റര്‍നെറ്റ് എക്‌സ്പ്‌ളോറര്‍ മാറ്റാന്‍ ഒരുങ്ങിക്കൊള്ളു …

ഇപ്പോഴും ഇന്‍ര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ തയാറായിക്കോളൂ..
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ ഏറ്റവും ലേറ്റസ്റ്റ് വേര്‍ഷനൊഴികയുള്ളവയെല്ലാം അടുത്ത മാസം മുതല്‍ മൈക്രോസോഫ്റ്റ് സപ്പോര്‍ട്ട് ചെയ്യില്ല.അതിനാല്‍ ഐഇ 9, 10 വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ കരുതിയിരിക്കണമെന്ന് കമ്പനിയുടെ അറിയിപ്പ്.
2016 ജനുവരി 12 മുതല്‍ മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറന്‍ 11 മാത്രമേ സപ്പോര്‍ട്ട് ചെയ്യുകയുള്ളുവെന്ന് കമ്പനി അറിയിച്ചു. ഭാവി സുരക്ഷയ്ക്കു വേണ്ടിയാണ് ഈ മാറ്റമെന്നും അവര്‍ വ്യക്തമാക്കി. മൈക്രോസോഫ്റ്റ് പുതിയ ബ്രൗസറായ എഡ്ജ് പുറത്തിറക്കിയ ശേഷം ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തയാറാക്കിയ ഏറ്റവും പുതിയ വേര്‍ഷനാണ് 11.അയര്‍ലണ്ടിലെ 15 ശതമാനം പേരും പിസികളില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ആണ് ഉപയോഗിക്കുന്നതെന്ന് സ്‌റ്റേറ്റ്കൗണ്ടര്‍ അറിയിച്ചു. 

സ്വമേധയാ അപ്‌ഡേറ്റ് ചെയ്യുന്നതിനാല്‍ 11 ശതമാനം പേരും ഏറ്റവും പുതിയ വേര്‍ഷനിലാണ് കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. നിങ്ങള്‍ ഇപ്പോഴും പഴയ വേര്‍ഷന്‍ ഉപയോഗിക്കുന്നുവെങ്കില്‍ അല്ലെങ്കില്‍ പരിചയത്തില്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി Cotnrol Panel>Windows Update>Check for Update.ചെയ്ഞ്ച് സെറ്റിംഗ്‌സിലൂടെ ഓട്ടോമാറ്റിക് അപ്‌ഡേറ്റ് തെരഞ്ഞെടുക്കാം. അഥവാ ഗൂഗിള്‍ ക്രോം, ഫയര്‍ഫോക്‌സ്, ഓപറ ബ്രൗസറും തെരഞ്ഞെടുക്കാം.
‘ഐറിഷ് മലയാളി’യുടെ വായനക്കാരില്‍ പോലും എട്ടു ശതമാനത്തോളം പേര്‍ ഇപ്പോഴും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ കൂടിയാണ് പത്രം വായിക്കുന്നതെന്ന് കഴിഞ്ഞ ഒരു മാസത്തെ .ഗൂഗിള്‍ അനലിസ്റ്റിക്‌സ് കണക്കുകള്‍ സൂചിപ്പിക്കുന്നു.അങ്ങനെയുള്ളവര്‍ പഴയ ബ്രൗസര്‍ അപ്‌ഗ്രേഡ് ചെയ്യ്തില്ലെങ്കില്‍ മൈക്രോസോഫ്റ്റിന്റെ സപ്പോര്‍ട്ട് ലഭിക്കില്ല. 


Scroll To Top