Saturday December 10, 2016
Latest Updates

ചന്ദ്രേട്ടന്‍ എവിടെയാ? പ്രദര്‍ശനം നിര്‍ത്തിവെയ്ക്കണമെന്ന് ഹര്‍ജി 

ചന്ദ്രേട്ടന്‍ എവിടെയാ? പ്രദര്‍ശനം നിര്‍ത്തിവെയ്ക്കണമെന്ന് ഹര്‍ജി 

തിരുവനന്തപുരം: ദിലീപിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരഥന്‍ സംവിധാനം ചെയ്ത ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മയുടെ ഹര്‍ജി. കാരണം മറ്റൊന്നുമല്ല ആ സിനിമയില്‍ ഉപയോഗിച്ച സാങ്കല്‍പ്പിക ഫോണ്‍ നമ്പറാണ് വീട്ടമ്മക്ക് വിനയായത്. താന്‍ നാല് വര്‍ഷമായി ഉപയോഗിക്കുന്ന ഫോണ്‍നമ്പറാണ് ആ സിനിമയില്‍ നായികക്കായി ഉപയോഗിച്ചതെന്നും സിനിമ റിലീസായതു മുതല്‍ തന്റെ നമ്പറിലേക്ക് നിരന്തരം കോളുകളും അശ്ലീല സന്ദേശങ്ങളും

പ്രവഹിക്കാന്‍ തുടങ്ങിയെന്നും തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മ പറയുന്നു. തുടര്‍ന്നാണ് സിനിമ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മ പൊലീസിനെയും കോടതിയേയും സമീപിച്ചത്. പരാതി അഭിഭാഷക കമ്മീഷന്‍ പരിശോധിക്കും. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും സംവിധായകനും കോടതി നോട്ടീസയച്ചിട്ടുണ്ട്. 50 ലക്ഷം രൂപയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യാനും ഇവര്‍ ആലോചിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കേസ് നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍ക്കും തന്റെ ഗതി വരരുതെന്നാണ് വീട്ടമ്മ സങ്കടത്തേടെ പറയുന്നത്. അതേസമയം അറിയാതെയാണ് ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതെന്ന് സിനിമയുടെ നിര്‍മ്മതാവ് പ്രതികരിച്ചു.

Scroll To Top