Saturday December 03, 2016
Latest Updates

ചാണ്ടി ഉമ്മന് കല്യാണം,വധുവിന്റെ ആസ്തി ആയിരം കോടി! 

ചാണ്ടി ഉമ്മന് കല്യാണം,വധുവിന്റെ ആസ്തി ആയിരം കോടി! 

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ വിവാഹിതനാകുന്നു.കോലഞ്ചേരിയിലെ സിന്തൈറ്റ് ഗ്രൂപ്പ് ഉടമ സി.വി.ജേക്കബിന്റെ മകന്‍ വിജു ജേക്കബിന്റെ മകള്‍ നീതിയാണ് വധു.കുടുംബാംഗങ്ങള്‍ ആലോചിച്ചുറപ്പിച്ചതാണ് ഈ വിവാഹം. 2015 ഏപ്രില്‍ 12നാണ് വിവാഹം.

കേരളത്തിലെ ആറാമത്തെ ധനികനായ സി.വി.ജേക്കബിന്റെ കൊച്ചുമകള്‍ നീതിയെ വിവാഹം കഴിക്കുന്നതോടെ ചാണ്ടി ഉമ്മന്‍ കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ സ്ഥാപനങ്ങളില്‍ ഒന്നായ സിന്തൈറ്റ് ഗ്രൂപ്പ് തലപ്പത്തേക്ക് ഉയര്‍ത്തെപെട്ടേക്കും 

കോലഞ്ചേരി മെച്ചുപ്ലാടം വീട്ടില്‍ ചാക്കൂട്ടി ചേട്ടന്‍ എന്ന സി.വി.ജേക്കബിന്റെ രണ്ട് ആണ്‍മക്കളില്‍ ഒരാളാണ് വിജു ജേക്കബ്. രണ്ടു പെണ്‍കുട്ടികള്‍ ഉള്ള വിജു ജേക്കബിന്റെ ഇളയമകളാണ് നീതി.

കൊച്ചിന്‍ എയര്‍പോര്‍ട്ട് ഡയറക്ടറും, കോലഞ്ചേരി മെഡിക്കല്‍കോളേജ് ചെയര്‍മാനുമാണ് സി.വി.ജേക്കബ്. 25ലധികം കമ്പനികളുടെ സാരഥ്യം വഹിക്കുന്നയാള്‍. ലോകത്തെ ഏറ്റവും വലിയ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടര്‍.

ഉമ്മന്‍ചാണ്ടിയും സി.വി.ജേക്കബും വളരെ അടുത്ത സുഹൃത്തുക്കളാണ്. സ്‌പൈസസ് ബോര്‍ഡ് മെമ്പറും കൂടിയാണ് വധുപിതാവായ വിജു ജേക്കബ്. പ്രസിദ്ധീകരിച്ച ആസ്തി പ്രകാരം ആയിരം കോടി രൂപയുടെ ആസ്തിക്ക് ഉടമയാണ് ചാണ്ടി ഉമ്മന്റെ പ്രതിശ്രുത വധു 

Scroll To Top