Thursday December 08, 2016
Latest Updates

ഗ്രാന്റ്റ് ,ടാക്‌സ് റീ ഫണ്ട് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടില്‍ ഭവന വില വീണ്ടും ഉയരുകയാണെന്നു സൂചനകള്‍

ഗ്രാന്റ്റ് ,ടാക്‌സ് റീ ഫണ്ട്  പ്രഖ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍ അയര്‍ലണ്ടില്‍ ഭവന വില വീണ്ടും ഉയരുകയാണെന്നു സൂചനകള്‍

ഡബ്ലിന്‍:ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് ഗ്രാന്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടാവുമെങ്കിലും  ഭവനവില ഉയരുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 12 മാസത്തിനിടെ രാജ്യത്ത് ഭവനവില 7.6% വര്‍ദ്ധിച്ചു എന്നാണ് ഡാഫ്റ്റ് നടത്തിയ സര്‍വേയില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം 2016 അവസാനത്തോടെ ഭവനവില നിലവിലുള്ളതിന്റെ 5% വര്‍ദ്ധിക്കുമെന്ന് മൈ ഹോം എന്ന ഭവന മേഖലയിലെ പ്രമുഖ ഏജന്‍സിയും വ്യക്തമാക്കുന്നു.

വീട് വാങ്ങുന്നവര്‍ക്ക് ഗ്രാന്റ് നല്‍കാനുള്ള തീരുമാനം വില വര്‍ദ്ധനവിനു കാരണമാകുകയാണ് ചെയ്യുക എന്ന് ട്രിനിറ്റി കോളജ് എക്കണോമിക്സ് ലെക്ചററും, ലേഖകനുമായ റോണന്‍ ലയോണ്‍സ് പറയുന്നു.ടാക്‌സ് റീ ഫണ്ടും ഗ്രാന്റുമൊക്കെ വിപണിയിലേക്ക് ആവശ്യക്കാരുടെ എണ്ണം ഇരട്ടിപ്പിക്കും.തള്ളിക്കയറുന്ന ഡിമാന്ഡിന് അനുസരിച്ച് വീടുകള്‍ സപ്ലെ ചെയ്യാന്‍ ഡബ്ലിന്‍ പോലെ ആവശ്യക്കാര്‍ ഏറെയുള്ള സ്ഥലങ്ങളില്‍ ഉണ്ടാവില്ല. വില വീണ്ടും ഇരച്ചു കയറുകയും വീണ്ടുമൊരു പ്രതിസന്ധി രൂപപ്പെടുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

ഭവനവില വര്‍ദ്ധിക്കുന്നതിന് തടയിടാന്‍ ഗ്രാന്റ് നല്‍കുകയല്ല, കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുകയാണ് വേണ്ടതെന്ന് ഈയിടെ നടത്തിയ ഒരു സര്‍വേയില്‍ 48% പേരും അഭിപ്രായപ്പെടുന്നു. മറ്റൊരു സര്‍വേയില്‍ വാടക വീടുകള്‍ ലഭ്യമാക്കുന്നത് ഭവനപ്രതിസന്ധിക്ക് അവസാനമുണ്ടാക്കിലെന്ന് 88% പേരും പ്രതികരിച്ചു

Scroll To Top