Friday September 22, 2017
Latest Updates

ഗ്രീസില്‍ യെസ് പക്ഷത്തിന് ജയസാധ്യതയെന്ന് സര്‍വേഫലങ്ങള്‍,യൂറോപ്യന്‍ പിടിവാശികള്‍ വിജയിച്ചാല്‍ ഗ്രീക്കിലെ ഇടതുപക്ഷ സര്‍ക്കാര്‍ രാജിവെയ്ക്കും 

ഗ്രീസില്‍ യെസ് പക്ഷത്തിന് ജയസാധ്യതയെന്ന് സര്‍വേഫലങ്ങള്‍,യൂറോപ്യന്‍ പിടിവാശികള്‍ വിജയിച്ചാല്‍ ഗ്രീക്കിലെ ഇടതുപക്ഷ സര്‍ക്കാര്‍ രാജിവെയ്ക്കും 

പ്രധാനമന്ത്രിയുടെ എതിര്‍പ്പ് വക വയ്ക്കാതെ യെസ് വോട്ടിനെ അനുകൂലിക്കുന്നവര്‍ ഏതന്‍സില്‍ നടത്തിയ റാലി.ഇടതു പക്ഷവും തുല്യ ശക്തിയിലുള്ള ഒരു റാലി തൊട്ടടുത്ത ദിവസം നടത്തുകയുണ്ടായി

ഏതന്‍സ്:ഗ്രീസിലെ ജനങ്ങളില്‍ കൂടുതല്‍ യെസ് വോട്ടിനെ അംഗീകരിക്കുന്നുവരെന്നാണ് പ്രാഥമിക സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് എന്ന് റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇന്ന് രാവിലെ ഗ്രീസില്‍ പുറത്തു വിട്ട ഫലങ്ങള്‍ അനുസരിച്ചു 44.8% പേരും യൂറോപ്യന്‍ യൂണിയന്റെ ധന സഹായ വാഗ്ദാനം വങ്ങേണം എന്ന് കരുതുന്നവരാണ്.എന്നാല്‍ 43.4% പേര്‍ നോ വോട്ടു ചെയ്യാന്‍ തീരുമാനിച്ചവരാണ്.
74 ശതമാനം ഗ്രീസുകാരും യൂറോ തുടരണം എന്ന ആവശ്യം ഉള്ളവരാണ്.15 % പഴയ കറന്‍സിയിലേയ്ക്ക് തിരികെ പോവണം എന്ന അഭിപ്രായക്കാരാണ്.ബാക്കിയുള്ളവരുടെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.

യൂറോ തുടരണം എന്ന ജനകീയ ആഗ്രഹമാണ് അന്തിമമായി ഇത്തരം ഒരു സര്‍ക്കാര്‍ വിരുദ്ധ നിലപാടിലേയ്ക്ക് നീങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതെങ്കിലും കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് തുടരുന്ന സാമ്പത്തിക അച്ചടക്ക നടപടികളും ജനങ്ങളിലെ ഒരു വിഭാഗത്തിനു സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഉണ്ടാക്കാന്‍ കാരണമായിട്ടുണ്ട്.

നിലവിലെ സാമ്പത്തിക ഞെരുക്കത്തില്‍ നിന്നു കരകയറുന്നതിനായി 50 ബില്യണ്‍ യൂറോ കൂടി അനുവദിക്കണമെന്നും കടങ്ങള്‍ എഴുതിത്തള്ളുകയോ കുറയ്ക്കുകയോ ചെയ്യണമെന്നും ഇതിനിടെ ഗ്രീസ് രാജ്യാന്തര നാണയനിധി(ഐ.എം.എഫ്)യോട് അഭ്യര്‍ഥിച്ചു. ഇത് സംബന്ധിച്ച അപേക്ഷ ലഭിച്ചിട്ടുള്ളതായി ഇന്നലെയാണ് വെളിപ്പെടുത്തിയത്.ഐ എം എഫ്.

ഐ.എം.എഫിനും യൂറോപ്യന്‍ യൂനിയനും തിരിച്ചടക്കാനുള്ള കോടിക്കണക്കിന് രൂപയുടെ കടബാധ്യത കുന്നുകൂടിയതിനാല്‍ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഗ്രീസ്. കടുത്ത സാമ്പത്തിക അച്ചടക്കത്തെത്തുടര്‍ന്ന് ബാങ്കുകള്‍ അടച്ചതിനാല്‍ എ.ടി.എമ്മില്‍പോലും പണമില്ലാതെ ജനം വലയുകയാണ്. അതിനിടയില്‍ ഐ.എം.എഫിനു തിരിച്ചടക്കേണ്ട 1,024 കോടി രൂപ അടക്കില്ലെന്നു ചൊവ്വാഴ്ച ഗ്രീസ് വെളിപ്പെടുത്തിയത് ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളെ ചൊടിപ്പിച്ചിരുന്നു.

അതേസമയം, കടബാധ്യത 180 ശതമാനത്തിലേക്കു കുതിച്ചുയര്‍ന്ന ഗ്രീസിന്റെ രാജ്യാന്തര കടബാധ്യത പരിഹരിക്കാന്‍ അടിയന്തിര നടപടി ആവശ്യമാണെന്നും ഐ.എം.എഫ് അധികൃതര്‍ വ്യക്തമാക്കി.

ഗ്രീസിലെ ആഭ്യന്തര മൊത്ത ഉല്‍പ്പാദനം 2.5 ശതമാനത്തല്‍നിന്നും പൂജ്യത്തിലേക്ക് കൂപ്പുകുത്തിയതായും ഫണ്ട് വിലയിരുത്തി. എന്നാല്‍ യൂറോപ്യന്‍ യൂനിയനും ഫണ്ടും ഗ്രീസിനു കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ അനുകൂല തീരുമാനമെടുക്കുമ്പോള്‍ ജര്‍മനിയെപ്പോലുള്ള രാജ്യങ്ങളുടെ എതിര്‍പ്പ് പ്രതിബന്ധമാവുകയാണ്.

എങ്കിലും ഗ്രീസില്‍ ഞായറാഴ്ച്ച നടക്കുന്ന റഫറണ്ടം യൂറോപ്യന്‍ യൂണിയന് അനുകൂലമായാല്‍ ജര്‍മിനിയടക്കമുള്ള രാജ്യങ്ങള്‍ ഐ എം എഫിന്റെ ധാരണകളെ പിന്തുണച്ചേക്കും.

പക്ഷേ നോ വോട്ടിനു വേണ്ടി പ്രചരണം നടത്തുന്ന പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസി ജന പിന്തുണ ലഭിച്ചില്ലെങ്കില്‍ രാജി വെയ്ക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.Scroll To Top