Saturday November 25, 2017
Latest Updates

ലൂക്കന്‍ കോണ്‍ഫിഡന്റ് ചാമ്പ്യന്‍സ് ട്രോഫി കിരീടം കില്‍ഡെയര്‍ നൈറ്റ് റൈഡേഴ്സിന് 

ലൂക്കന്‍ കോണ്‍ഫിഡന്റ് ചാമ്പ്യന്‍സ് ട്രോഫി കിരീടം കില്‍ഡെയര്‍ നൈറ്റ് റൈഡേഴ്സിന് 

ഡബ്ലിന്‍ : ലൂക്കന്‍ കോണ്‍ഫിഡന്റ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ആറാമത് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടം കില്‍ഡേര്‍ നൈറ്റ് റെയ്ഡര്‍സ് (Kildare knight riders )സ്വന്തമാക്കി. ആവേശോജ്ജലമായ ഫൈനല്‍ മത്സരത്തില്‍ കരുത്തരായ ലൂക്കന്‍ ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തിയാണു കെ.കെ. ആര്‍ വിജയകിരീടമണിഞ്ഞത് . താല ക്രിക്കറ്റ് ക്ലബും നോര്‍ത്ത് വുഡ് ക്രിക്കറ്റ് ക്ലബും ആയിരുന്നു സെമി ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ച മറ്റു രണ്ടു ടീമുകള്‍ .

വിജയികളായ കെ.കെ. ആര്‍ ക്രിക്കറ്റ് ക്ലബിന് കോണ്‍ഫിഡന്റ് ട്രാവല്‍ സ്‌പോണ്‍സര്‍ ചെയ്ത എവറോളിങ് ട്രോഫിയും 250 യൂറോ ക്യാഷ് അവാര്‍ഡും യൂറേഷ്യ സൂപ്പെര്‍മാര്‍കെറ്റ് നല്‍കിയ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി ലഭിച്ചു.രണ്ടാം സ്ഥാനക്കാരായ ലൂക്കന്‍ കോണ്‍ഫിഡന്റ് ക്രിക്കറ്റ് ക്ലബ്, റണ്ണേഴ്സ് അപ്പ് ട്രോഫിയും 150 യൂറോ ക്യാഷ് അവാര്‍ഡും സ്വന്തമാക്കി. 

ഫൈനല്‍ മത്സരത്തിലെ മികച്ച താരമായ കെ.കെ. ആര്‍ ക്രിക്കറ്റ് ക്ലബിന്റെ സുല്‍ത്താന്‍ തന്നെയാണ് ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാന്‍ അവാര്‍ഡും സ്വന്തമാക്കിയത്.ലൂക്കന്‍ കോണ്‍ഫിഡന്റ് ക്രിക്കറ്റ് ക്ലബിന്റെ ദീപക് മികച്ച ബൗളറിനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ കെ.കെ. ആര്‍ താരം ജോഷ് മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം സ്വന്തമാക്കി.കൂടാതെ ആദ്യ പാദ മത്സരങ്ങളില്‍ പുറത്തായ ടീമുകള്‍ക്ക് ലൂക്കന്‍ ക്രിക്കറ്റ് ക്ലബ് വക പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിരുന്നു.സ്പൈസ് ബസാര്‍ , റോയല്‍ ക്യാറ്റേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തപ്പെട്ട ക്രിക്കറ്റ് ടൂര്‍ണമെന്റ് വന്‍ വിജയമാക്കി തീര്‍ത്ത എല്ലാ ടീമുകള്‍ക്കും ക്രിക്കറ്റ് ആസ്വാദകര്‍ക്കും ടൂര്‍ണമെന്റ് കമ്മിറ്റി നന്ദി അറിയിച്ചു.

Scroll To Top