Tuesday December 06, 2016
Latest Updates

കാര്‍ണിവലില്‍ ഇത്തവണ പുതുമകളുമായി ചാമ്പ്യന്‍ ബൌളര്‍

കാര്‍ണിവലില്‍ ഇത്തവണ പുതുമകളുമായി ചാമ്പ്യന്‍ ബൌളര്‍

khcb2ഡബ്ലിന്‍:കേരള ഹൗസ് കാര്‍ണിവലില്‍ പുതുമകളുമായി ഇക്കുറി ചാമ്പ്യന്‍ ബൌളര്‍ എന്ന മത്സര ഇനവും ഉള്‍പ്പെടുത്തിയിരിക്കുന്നു.ക്രിക്കറ്റിനെ സ്‌നേഹിക്കാത്ത മലയാളികള്‍ വളരെ വിരളം,എന്നാല്‍ കളിയ്ക്കാന്‍ അവസരം പലപ്പോഴും ലഭിക്കണമെന്നില്ല.
എന്നാല്‍ ഈ മത്സരത്തില്‍ ആര്‍ക്കും ഒറ്റയ്ക്ക് പങ്കെടുക്കാം,മാത്രവുമല്ല സ്വന്തം ബൌളിംഗ് കഴിവുകള്‍ ഒന്ന് പരീക്ഷിച്ചു നോക്കുകയുമാവാം.നിങ്ങള്‍ക്ക് മുന്‍പില്‍ ബാറ്റ്‌സ്മാന്‍ ഉണ്ടാവില്ല.പക്ഷെ സ്ടംപ് ഒന്നേയുള്ളൂ.

ഒരോവറില്‍ ഏറ്റവും കൂടുതല്‍ തവണ സ്ടംപില്‍ ബോള്‍ കൊള്ളിച്ചാല്‍ ലഭിക്കും,51 യൂറോയും കേരളാഹൌസ് നല്‍കുന്ന ഈ വര്‍ഷത്തെ മികച്ച ബൌളര്‍ക്കുള്ള ട്രോഫിയും!
ഒരാള്‍ക്ക് എത്ര ഓവര്‍ വേണമെങ്കിലും എറിയാം.ബൌളിങ്ങില്‍ കഴിവ് തെളിയിക്കാനുള്ള ഈ മത്സരത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 
വിനോദ് ഓസ്‌കാര്‍ (0871320706)
സിനോ തുരുത്തേല്‍(0894569000)
Scroll To Top