Friday July 21, 2017
Latest Updates

ബ്രാ കൊണ്ടൊരു ചങ്ങല,ഡബ്ലിനിലെ പെണ്‍കുട്ടികള്‍ ബ്രസ്റ്റ് കാന്‍സറിനെതിരെ പൊരുതുന്നതിങ്ങനെ….

ബ്രാ കൊണ്ടൊരു ചങ്ങല,ഡബ്ലിനിലെ പെണ്‍കുട്ടികള്‍ ബ്രസ്റ്റ് കാന്‍സറിനെതിരെ പൊരുതുന്നതിങ്ങനെ….

ഡബ്ലിന്‍:മനുഷ്യചങ്ങലയെന്താണ് എന്ന് ചോദിച്ചാല്‍ അറിയാത്തവരില്ല.മലയാളികള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിവിധ കാരണങ്ങളാല്‍ ചങ്ങല കെട്ടാന്‍ ഇറങ്ങുന്നവരാണ്.

എന്നാല്‍ ഡബ്ലിനിലെ രണ്ടു സഹോദരിമാര്‍ വ്യത്യസ്തമായ ഒരു ചങ്ങലയാണ് തീര്‍ക്കുന്നത്.ആളുകള്‍ ഉപേക്ഷിക്കുന്ന ബ്രാകള്‍ ശേഖരിച്ച് അത് കൊണ്ടാണ് ഇവരുടെ ചങ്ങല കെട്ടല്‍.

വെറുതെ തമാശയാണന്നൊന്നും ആരും വിചാരിക്കേണ്ട കേട്ടോ.തികച്ചും റോയലായ ഒരു സംഭവമാണ് ആന്‍ മാക് ഡോണാലും,സഹോദരി ലീന്‍ ലീയും ചെയ്യുന്നത്.ബ്രസ്റ്റ് കാന്‍സര്‍ റിസര്‍ച്ചിന് വേണ്ടിയുള്ള ഫണ്ട് സ്വരൂപിക്കുകയാണ് ഇവര്‍ ഇത് വഴി ചെയ്യുന്നത്.

ഇവരുടെ അമ്മ 45 വര്‍ഷം മുമ്പ് ബ്രസ്റ്റ് കാന്‍സര്‍ മരിച്ചപ്പോള്‍ ഇവര്‍ കുഞ്ഞുങ്ങളായിരുന്നു.അമ്മയുടെ സ്മരണയ്ക്കായാണ് ബ്രസ്റ്റ് കാന്‍സര്‍ റിസര്‍ച്ചിന് വേണ്ടി ഫണ്ട് കണ്ടെത്താന്‍ വേണ്ടി മക്കള്‍ രണ്ടു പേരും ഇറങ്ങി പുറപ്പെട്ടത്.

ഉപയോഗിച്ച ബ്രയിസറുകള്‍ ശേഖരിക്കാന്‍ ഒരു ദിവസം നിശ്ചയ്ക്കുന്ന ഇവര്‍ അവ കൊണ്ട് ഒരു ചങ്ങലയും ഉണ്ടാക്കും.കഴിഞ്ഞ കൊല്ലം ഡബ്ലിനിലെ ഏറ്റവും വലിയ മൈതാനമായ ക്രോക്ക് പാര്‍ക്കിലാണ് ഇവര്‍ ‘ബ്രാ ചങ്ങല കെട്ടിയത് .എണ്ണൂറോളം ബ്രയിസറുകളാണ് അന്ന് ശേഖരിച്ചത്.ബ്രയിസറുകളുടെ ഉടമകള്‍ ഇവര്‍ക്ക് നല്‍കുന്ന ഓരോ ബ്രയിസറിനും രണ്ടു യൂറോ വീതം ശേഖരണകൂലിയും കൊടുക്കണം.ഈ തുകയോടൊപ്പം മറ്റു സംഭാവനകളും ചേര്‍ത്താണ് ബ്രെസ്റ്റ് കാന്‍സര്‍ റിസേര്‍ച്ചിനു വേണ്ടി ഇവര്‍ സംഭാവന നല്കുന്നത്.

ഈ വര്‍ഷത്തെ ബ്രാ ചങ്ങലയ്ക്കുള്ള ഒരുക്കത്തിലാണ് സഹോദരിമാര്‍

Scroll To Top