Saturday December 03, 2016
Latest Updates

ചാക്കോച്ചി വീണ്ടും; ലേലം 2 വരുന്നു

ചാക്കോച്ചി വീണ്ടും; ലേലം 2 വരുന്നു

ചാക്കോച്ചിയായി സുരേഷ്ഗോപി വീണ്ടും എത്തുന്നു. ജോഷിരഞ്ജിപണിക്കര്‍സുരേഷ്ഗോപി ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ലേലത്തിന്റെ രണ്ടാംഭാഗം വരുന്നു. ലേലം2 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കസബയ്ക്ക് ശേഷം നിഥിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രഞ്ജിപണിക്കര്‍ തന്നെയാണ് എഴുതുന്നത്.

ചാക്കോച്ചിയായി സുരേഷ്ഗോപി വേഷമിടുന്നു. നന്ദിനി തന്നെയാണ് നായിക. സുരേഷ് ഗോപിക്ക് രണ്ടാംവരവ് നല്‍കുകയാണ് ചിത്രത്തിന്റെ ലക്ഷ്യമെന്ന് രഞ്ജിപണിക്കര്‍ പറയുന്നു.

ആക്ഷന്‍ ഓറിയേന്റഡ് ഫാമിലി ചിത്രമായിരിക്കും ലേലത്തിന്റെ രണ്ടാംഭാഗമെന്നും രഞ്ജിപണിക്കര്‍ വെളിപ്പെടുത്തി. പരാജയങ്ങളുടെ നീണ്ടനിരയില്‍ നിന്നും രഞ്ജിപണിക്കരുടെ ഭരത്ചന്ദ്രന്‍ ഐ.പി. എസ് ആണ് സുരേഷ്ഗോപിക്ക് പുനര്‍ജന്മം നല്‍കിയത്. ലേലം 2 സൂപ്പര്‍താരത്തിന്റെ തിരിച്ചുവരവാണെന്ന് നിഥിന്‍ രഞ്ജിപണിക്കര്‍ പറഞ്ഞു.

Scroll To Top