Monday December 05, 2016
Latest Updates

വാഹന രജിസ്‌ട്രേഷന്‍ രീതിയില്‍ മാറ്റം വരുന്നു: പെനാലിറ്റി പോയിന്റ് ലഭിച്ചിട്ടും ശിക്ഷിക്കപ്പെടാതെ പോകുന്ന തന്ത്രം ഇനി നടപ്പില്ല !

വാഹന രജിസ്‌ട്രേഷന്‍ രീതിയില്‍ മാറ്റം വരുന്നു: പെനാലിറ്റി പോയിന്റ് ലഭിച്ചിട്ടും ശിക്ഷിക്കപ്പെടാതെ പോകുന്ന തന്ത്രം ഇനി നടപ്പില്ല !

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വില്‍ക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്യുന്ന വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനോപ്പം വാഹനത്തിന്റെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് വിവരങ്ങളും രേഖപ്പെടുത്തണമെന്ന് പുതിയ വ്യവസ്ഥ നിലവില്‍ വരുന്നു.ഡ്രൈവിംഗ് ലൈസന്‍സിനെ മാത്രമല്ല വാഹനങ്ങളെയും പെനാലിറ്റി പോയിന്റുകള്‍ ബാധിക്കും നേരിട്ട് ബാധിക്കും.ട്രാഫിക്ക് കുറ്റങ്ങളില്‍ പെടുന്നവര്‍ പെനാലിറ്റി പോയന്റ് ലഭിച്ചിട്ടും ശിക്ഷയില്‍ നിന്നും ഒഴിവായി പോകുന്ന അവസ്ഥ ഇതോടെ ഇല്ലാതാകുമെന്നാണ് ഗാര്‍ഡയുടെയും ആര്‍ എസ് എ യുടെയും നിരീക്ഷണം.

കോടതി ,ആര്‍ എസ് എ,ഗാര്‍ഡ,എന്നിവയ്ക്ക് ഒരേ സമയത്ത് ഇടപെടലുകള്‍ നടത്താവുന്ന ഒരു കേന്ദ്രീകൃത രജിസ്റ്ററില്‍ വാഹനത്തിന്റെയും,ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തും.ഏതെങ്കിലും വിധത്തിലുള്ള ട്രാഫിക് കുറ്റങ്ങള്‍ ഡ്രൈവര്‍മാര്‍ ചെയ്യുകയും ,പെനാലിറ്റി പോയിന്റുകള്‍ ലഭിക്കുകയും ചെയ്താല്‍ അവ രജിസ്റ്ററില്‍ രേഖപ്പെടുത്തും.ഇതോടെ യോഗ്യരാക്കപ്പെടെണ്ട ഡ്രൈവര്‍മാരെ കണ്ടെത്താന്‍ അധികൃതര്‍ക്ക് എളുപ്പമാകും.

പെനാലിറ്റി പോയിന്റുകള്‍ ലഭിച്ചാലും ശിക്ഷിക്കപ്പെടാതെ പോവുന്നവരുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ കോടതി ,ആര്‍ എസ് എ,ഗാര്‍ഡ എന്നി വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗമാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.പദ്ധതി നടപ്പാക്കാനായി സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നതനുസരിച്ച് ഈ വര്‍ഷം വര്‍ഷം അവസാനത്തോടെ പദ്ധതിയുടെ അന്തിമ രൂപം പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ വെളിപെടുത്തി.

നിലവില്‍ ട്രാഫിക് കുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ടാലും ഡ്രൈവിംഗ് ലൈസന്‌സ് കോടതിയില്‍ ഹാജരാക്കേണ്ടതില്ല.ആര്‍ എസ് എ യും ഗാര്‍ഡയും നല്കുന്ന ഉറപ്പ് അനുസരിച്ച് ശിക്ഷ നടപ്പാക്കിയതായി കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയായിരുന്നു.

നിലവിലുള്ള സമ്പ്രദായത്തെകുറിച്ച് വ്യാപകമായ പരാതി ഉയരുകയും,കോടതിയ്ക്ക് നല്കപ്പെടുന്ന റിപ്പോര്‍ട്ടുകളില്‍ ഉറപ്പു നല്കുന്ന രീതിയില്‍ ഗാര്‍ഡയും ആര്‍ എസ് എ യും പ്രവര്‍ത്തിക്കുന്നില്ലെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.കൈക്കൂലി നല്‍കുന്നവര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി പെനാലിറ്റി പോയിന്റുകളില്‍ ഇളവ് നല്കുന്നതായി ഗാര്‍ഡ ഓംബ്ബൂഡ്മാന്‍ തന്നെ വെളിപ്പെടുത്തി.ഇതേ തുടര്‍ന്നാണ് പുതിയ മാറ്റങ്ങള്‍ക്കായി കോടതി തന്നെ മുന്‍കൈയ്യെടുത്ത് സെന്‍ട്രല്‍ രജിസ്റ്റര്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത് 

Scroll To Top