Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ ഭവന വില കുറയുന്നു,സെന്‍ട്രല്‍ ബാങ്ക് നയങ്ങള്‍ ഉപഭോക്താവിന് ഗുണകരമെന്ന് ഡാഫ്റ്റ് 

അയര്‍ലണ്ടില്‍ ഭവന വില കുറയുന്നു,സെന്‍ട്രല്‍ ബാങ്ക് നയങ്ങള്‍ ഉപഭോക്താവിന് ഗുണകരമെന്ന് ഡാഫ്റ്റ് 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഭവന വില കുറയുന്നു. കഴിഞ്ഞ പതിനെട്ട് മാസത്തിനിടെ ഇത് ആദ്യമായാണ് അയര്‍ലണ്ടില്‍ ഭവന വില കുറഞ്ഞത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം ഒരു ശതമാനം വില കുറഞ്ഞു. ഡാഫ്റ്റ് ഡോട്ട് ഐഇയാണ് ഈ കണക്ക് പുറത്ത് വിട്ടത്. മോര്‍ട്ട്‌ഗേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ച പുതിയ നിബന്ധനകളാണ് വിലക്കുറവിന് കാരണമെന്നും ഭവന മേഖലയില്‍ നിന്നുള്ള വിദഗ്ദര്‍ വിലയിരുത്തുന്നു.daft1 

ഭവന വില കുറഞ്ഞതായി മൈഹോം ഡോട്ട് ഐഇയും സ്ഥിരീകരിച്ചു. സെപ്റ്റംബറിനും ഡിസംബറിനും ഇടയ്ക്ക് ഡബ്ലിനില്‍ ഭവന വില 0.7 ശതമാനം കുറഞ്ഞു. 2012 ന് ശേഷം ഇത് ആദ്യമായാണ് ഡബ്ലിനില്‍ ഭവന വില കുറയുന്നതെന്ന്  ഡാഫ്റ്റ്ഡോട്ട് ഐഇ വെളിപ്പെടുത്തി. കോര്‍ക്കിലും ഗാല്‍വെയിലും ഭവന വില 1 ശതമാനം കുറഞ്ഞു. ലിമെറിക്ക് വാട്ടര്‍ഫോര്‍ഡ് എന്നിവടങ്ങളില്‍ യഥാക്രമം 3, 4 ശതമാനം വീതം വിലയിടിഞ്ഞു. ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വില കുറഞ്ഞെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ വിലയുമായി താരതമ്യം ചെയ്താല്‍ ഇപ്പോഴും വില കൂടുതലാണ്. 

പ്രധാന നഗരങ്ങളുടെ പുറത്ത് ഭവന വില 1.3 ശതമാനം കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ വിലയുമായി താരതമ്യം ചെയ്താല്‍ നഗര പരിധിക്ക് പുറത്ത് ഭവന വില ഇപ്പോഴും 7.6 ശതമാനം കൂടുതലാണ്. മൈഹോം ഡോട്ട് ഐഇ നടത്തിയ സര്‍വേ പ്രകാരം കഴിഞ്ഞ വര്‍ഷം 40,000 പ്രോപ്പര്‍ട്ടികള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു 40 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്. നിലവില്‍ ദേശീയ ശരാശരി ഭവന വില 193,000 യൂറോയാണ്. നേരിയ കുറവുകള്‍ രേഖപ്പെടുത്തിയപ്പോഴും 2014 തുടക്കത്തിലെ ശരാശരി ഭവനവിലയായ 171,000 യൂറോയേക്കാള്‍ 12.8 ശതമാനം ഭവന വില കൂടുതലാണ്.

Scroll To Top