Tuesday December 06, 2016
Latest Updates

സെന്‍ട്രല്‍ ബാങ്ക് ഭവനവായ്പ്പാ നയം പൊളിച്ചെഴുതണം,’ആദ്യമായ് വീടു വാങ്ങുന്നവര്‍ക്ക് ഡിപ്പോസിറ്റ് തുകയില്‍ ഇളവ് നല്‍കണമെന്ന് ധനമന്ത്രി 

സെന്‍ട്രല്‍ ബാങ്ക് ഭവനവായ്പ്പാ നയം പൊളിച്ചെഴുതണം,’ആദ്യമായ് വീടു വാങ്ങുന്നവര്‍ക്ക് ഡിപ്പോസിറ്റ് തുകയില്‍ ഇളവ് നല്‍കണമെന്ന് ധനമന്ത്രി 

ഡബ്ലിന്‍:ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡിപ്പോസിറ്റ് തുകയില്‍ ഇളവ് നല്‍കണമെന്ന് ധനമന്ത്രി മൈക്കിള്‍ നൂനന്‍ ആവശ്യപ്പെട്ടു.ഡബ്ലിന്‍ നഗരത്തില്‍ സ്റ്റാര്‍ട്ട് അപ് വീടുകളുടെ നിര്‍മ്മാണം നടക്കാതെ വന്ന സാഹചര്യത്തിലാണ് മന്ത്രി സെന്‍ട്രല്‍ ബാങ്കിനോട് ഈ കാര്യം ആവശ്യപ്പെട്ടത്.നിലവിലുള്ള സെന്‍ട്രല്‍ ബാങ്കിന്റെ ഭവനനയം പൊളിച്ചെഴുതണമെന്ന് നൂനന്‍ ആവശ്യപ്പെട്ടു. 

ചെറുപ്പക്കാരായ ദമ്പതികള്‍ക്ക് സ്റ്റാര്‍ട്ട് അപ് വീടുകളുടെ വിലയ്ക്കുള്ള തുക, കണ്ടെത്താന്‍ കഴിയാതെ വരുന്നതു കൊണ്ടാണ് നിലവില്‍ ഒരു സ്റ്റാര്‍ട്ട് അപ് വീടു പോലും, നിര്‍മ്മാണത്തില്‍ ഇല്ലാത്ത അവസ്ഥ ഉണ്ടായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവില്‍ മിഡ് പ്രൈസ് വീടുകള്‍ മാത്രമാണ് ഡബ്ലിനില്‍ നിര്‍മ്മിക്കപ്പെടുന്നത്.കുറഞ്ഞ വിലയുള്ള വീടുകള്‍ ലഭിക്കുന്നില്ല. ഇത് സ്റ്റാര്‍ട്ട് അപ് വീടുകള്‍ക്ക് ആവശ്യക്കാരില്ലത്തിനല്ല, മറിച്ച് അതിനുള്ള ഡിപ്പോസിറ്റ് സംഖ്യ സ്വരൂപിയ്ക്കാന്‍ കഴിവുള്ളവര്‍ കുറഞ്ഞു വരുന്നത് കൊണ്ടാണ്. 

മിക്കവാറും എല്ലാ പുതിയ വായ്പ്പകളിലും, പണം കടമെടുക്കുന്നവര്‍ 20 ശതമാനം ഡിപ്പോസിറ്റാണ് നല്‍കേണ്ടത്. 220,000 യൂറോ വരെ വില വരുന്ന വീടുവിലയില്‍ 10 ശതമാനം ഡിപ്പോസിറ്റും,ബാക്കി തുകയ്ക്ക് 20 ശതമാനവും.

ബജറ്റില്‍ എന്ത് നടപടിയാണ് ഭവന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഉള്‍പ്പെടുത്തുക എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

Scroll To Top