Friday December 09, 2016
Latest Updates

യൂ സി ഡി യ്ക്ക് ഡല്‍ഹിയില്‍ കേന്ദ്രം പ്രഖ്യാപിച്ചു :വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യാ അയര്‍ലണ്ട് ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രി ഇംഗ്ലിഷ് 

യൂ സി ഡി യ്ക്ക് ഡല്‍ഹിയില്‍ കേന്ദ്രം പ്രഖ്യാപിച്ചു :വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യാ അയര്‍ലണ്ട് ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രി ഇംഗ്ലിഷ് 

ന്യൂഡല്‍ഹി: യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിന് (യൂ സി ഡി) ഡല്‍ഹിയില്‍ കേന്ദ്രം ആരംഭിക്കും. സ്‌കില്‍സ് ആന്‍ഡ് ഇന്നൊവേഷന്‍ മന്ത്രി ഡാമിയന്‍ ഇംഗ്ലീഷിന്റെ ഇന്ത്യ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ നടത്തിയ എഡ്യൂക്കേഷന്‍ ഇന്‍ അയര്‍ലണ്ട് സെമിനാറിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് പുറമേ ചൈന, മലേഷ്യ, യുഎസ് എന്നിവടങ്ങളിലും യൂ സി ഡി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനമായി. യൂണിവേഴ്‌സിറ്റി കോളജ് ഓഫ് അയര്‍ലണ്ട് ഡെപ്പ്യൂട്ടി പ്രസിഡന്റ് പ്രൊഫ. മാര്‍ക്ക് റോജെഴ്‌സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി ഇംഗ്ലീഷ് പ്രതികരിച്ചു. 

ഇന്ത്യാ അയര്‍ലണ്ട് ബന്ധം വിദ്യാഭ്യാസ രംഗത്ത് ശകതമാക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് മന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് പറഞ്ഞു

ഇന്ത്യയുമായുള്ള വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന്റെ ഭാഗമായി അയര്‍ലണ്ടില്‍ നിന്നുള്ള അധ്യാപകര്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി, കാണ്‍പൂര്‍ ഐഐടി, ബാംഗ്ലൂര്‍ ഐഐഎം എന്നിവടങ്ങളില്‍ ക്ലാസുകള്‍ എടുക്കാറുണ്ട്. ഇന്ത്യയും അയര്‍ലണ്ടും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ രാജ്യങ്ങളാണെന്ന് ചടങ്ങില്‍ സംസാരിച്ച മാര്‍ക്ക് റോജെഴ്‌സ് പറഞ്ഞു. സമ്പദ്ഘടനയില്‍ വിദ്യാഭ്യാസ മേഖല നല്‍കുന്ന സംഭാവനകളെയും ഇരു രാജ്യങ്ങളും മാനിക്കുന്നു.മാര്‍ക്ക് റോജെഴ്‌സ് പറഞ്ഞു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലായി എത്തുന്ന ഒരു സ്ഥാപനമാണ് യൂ സി ഡി. നിലവില്‍ യു സി ഡിയില്‍ പഠിക്കുന്ന 6000 വിദേശ വിദ്യാര്‍ത്ഥികളില്‍ 300 പേര്‍ ഇന്ത്യക്കാരാണ്. ഇന്ത്യയുമായുള്ള വിദ്യാഭ്യാസ രംഗത്തെ ഈ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഐറിഷ് അധികൃതര്‍. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിന് യു സി ഡിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് വി വി ഗിരിയുടെ പേരില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ നിരവധി സ്‌കോളര്‍ഷിപ്പുകളും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു.വി വി ഗിരിയുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് വഴി ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും നീക്കമുണ്ട്.

2015 ലേയ്ക്കുള്ള സ്‌കോളര്‍ഷിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് 2015 മാര്‍ച്ച് 31 ആണ് ഇതിന് അപേക്ഷിക്കേണ്ട അവസാന തിയതി


Scroll To Top