Tuesday December 06, 2016
Latest Updates

സെന്‍സസിനൊരുങ്ങുമ്പോള്‍, മറക്കരുത് മലയാളത്തെ !അയര്‍ലണ്ടിലെ മലയാളികളുടെ എണ്ണം ശതമാനക്കണക്കില്‍ കുറയുന്നു

സെന്‍സസിനൊരുങ്ങുമ്പോള്‍, മറക്കരുത് മലയാളത്തെ !അയര്‍ലണ്ടിലെ മലയാളികളുടെ എണ്ണം ശതമാനക്കണക്കില്‍ കുറയുന്നു

ഡബ്ലിന്‍: രാജ്യം സെന്‍സസിന് തയ്യാറെടുക്കവേ പല അപ്പാര്‍ട്ട്‌മെന്റുകളിലും സെന്‍സസ് ഫോം വിതരണം ചെയ്യാനാകുന്നില്ലെന്നു പരാതി. ഗേറ്റ് പൂട്ടിയ നിലയില്‍ കാണപ്പെടുന്ന പല കെട്ടിടങ്ങളിലും ഫോം നല്‍കാന്‍ കഴിയാത്തതിനാല്‍ ഇവയിലെ താമസക്കാരുടെ കൃത്യമായ കണക്ക് നല്‍കാന്‍ അപ്പാര്‍ട്ട്‌മെന്റ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക് ഓഫിസ് (സി.എസ്.ഒ).

ഏപ്രില്‍ 24 ഞായറാഴ്ച നടക്കുന്ന സെന്‍സസിനു മുമ്പ് ഫോമുകള്‍ എല്ലായിടത്തും എത്തിക്കേണ്ടതുണ്ട്. എല്ലാ കുടുംബങ്ങള്‍ക്കും നേരിട്ടു തന്നെ ഫോം എത്തിക്കണമെന്നും, അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും സി.എസ്.ഒ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിങ്ങളുടെ വീടുകളില്‍ സെന്‍സസ് ഫോം എത്തിച്ചു കഴിഞ്ഞിരിക്കും ഇതിനകം.എങ്കില്‍ മലയാളികള്‍ എന്ന നിലയില്‍ മറക്കരുതാത്ത ഒരു കാര്യമുണ്ട്.ലാംഗ്വേജ് കോളത്തില്‍ മലയാളം തന്നെ രേഖപ്പെടുത്തുക.lan

നമ്മുടെ മാതൃഭാഷയ്ക്ക് അയര്‍ലണ്ടില്‍ അംഗീകാരം നേടിയെടുക്കെണ്ടതിന് സെന്‌സസ് കണക്കുകകള്‍ പ്രധാനപ്പെട്ടതാണ്.മലയാളത്തെക്കാള്‍ കുറഞ്ഞ അളവില്‍ ആളുകള്‍ അയര്‍ലണ്ടില്‍ സംസാരിക്കുന്ന അറബിക്, ജപ്പാനിസ് അടക്കമുള്ള ഭാഷകളെ പോലും സ്‌കൂള്‍ കോളജ് പാഠ്യ പദ്ധതിയിലും പരീക്ഷാ ക്രമത്തിലും വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഭാവിയിലെങ്കിലും അത്തരം ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഉപയോഗിക്കാനുള്ള അടിസ്ഥാനരേഖയാണ് സെന്‍സസില്‍ കൂടി ലഭിക്കുന്നത്. census

കഴിഞ്ഞ സെന്‍സസ് കാലത്ത് അയര്‍ലണ്ടില്‍ ആകെയുള്ള ഇന്ത്യാക്കാരില്‍ 70 ശതമാനത്തോളം മലയാളികള്‍ ആയിരുന്നുവെങ്കിലും മലയാളം സംസാരിക്കുന്നവരായി രേഖപ്പെടുത്തിയവര്‍ വെറും 8000 പേരാണ്.എന്നാല്‍ കഴിഞ്ഞ സെന്‌സസിനു ശേഷം അയര്‍ലണ്ടില്‍ മലയാളികളുടെ എണ്ണം ശതമാനക്കണക്കില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് പറയപ്പെടുന്നു.

ഇപ്പോള്‍ അയര്‍ലണ്ടില്‍ 35000 ഇന്ത്യാക്കാര്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.എന്നാല്‍ മലയാളികളുടെ എണ്ണം ഇത്തവണ 40 ശതമാനം വരെയായി കുറയാനാണ് സാധ്യത.നഴ്‌സിംഗ് ഒഴികെ മറ്റൊരു മേഖലയിലും കേരളത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ അയര്‍ലണ്ടിലേയ്ക്ക് ജോലി തേടിയെത്തിയവര്‍ തീരെ കുറവാണ്.അതേ സമയം ആന്ധ്രാ മേഖലയില്‍ നിന്നും,ഹിന്ദി ബെല്‍റ്റില്‍ നിന്നും ഐ ടി അടക്കമുള്ള മേഖലകളിലേയ്ക്ക് വന്‍തോതില്‍ കുടിയേറ്റം നടന്നു.ഹൈദരാബാദും ഡല്‍ഹിയും അടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ അയര്‍ലണ്ടിലേയ്ക്കുള്ള പ്രത്യേക റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

എല്ലാ കുടുംബങ്ങളും24 ഞായറാഴ്ച രാത്രയോടെ ഫോം പൂരിപ്പിക്കണമെന്നും അല്ലാത്ത പക്ഷം പിഴയൊടുക്കേണ്ടി വരുമെന്നും സി.എസ്.ഒ മുന്നറിയിപ്പു നല്‍കുന്നു. എല്ലാ അഞ്ചു വര്‍ഷത്തിലും ഒരിക്കലാണ് സെന്‍സസ് നടത്തുന്നത്. ഫോം വിതരണം ചെയ്യാനായി 4,661 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്.

Scroll To Top