Tuesday May 23, 2017
Latest Updates

സെന്‍സസ് 2016:നടപടികള്‍ ആരംഭിച്ചു

സെന്‍സസ് 2016:നടപടികള്‍ ആരംഭിച്ചു

ഡബ്ലിന്‍:അയര്‍ലണ്ടില്‍ 2016ലെ സെന്‍സസ് 1916 റൈസിങ്ങിന്റെ വാര്‍ഷികം കൂടിയായ ഏപ്രില്‍ 24 ഞായറാഴ്ച നടക്കും. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ആണ് സെന്‍സസ് നടത്തുന്നത്. ജനങ്ങള്‍ക്ക് സെന്‍സസ് ഫോം നല്‍കുന്നത് ഇന്ന് ആരംഭിക്കും.
കഴിഞ്ഞ സെന്‍സസില്‍ നിന്നും വ്യത്യസ്തമായി പുതിയ ചോദ്യങ്ങളൊന്നും തന്നെ സെന്‍സസ് ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം നിങ്ങള്‍ ഒരേ ലിംഗത്തില്‍ പെട്ട പങ്കാളികളാണോ അല്ലയോ എന്ന് രേഖപ്പെടുത്താനുള്ള ഒരു കോളം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ സെന്‌സസിനു ശേഷം നിയമ പ്രാബല്യം ലഭിച്ച സ്വവര്‍ഗ വിവാഹം കഴിച്ചവരാണെങ്കില്‍ ആ കോളത്തില്‍ അത് രേഖപ്പെടുത്തുകയും വേണം.
അയര്‍ലണ്ടിലെ എല്ലാ ജനങ്ങളും അന്നേ ദിവസം രാത്രി ഫോം പൂരിപ്പിക്കുക എന്നത് നിര്‍ബന്ധമായും ചെയ്തിരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. അല്ലാത്തപക്ഷം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു

Scroll To Top