Thursday October 19, 2017
Latest Updates

ഇന്നലെ രാത്രിയില്‍ നിങ്ങള്‍ സെന്‍സസ് ഫോം പൂരിപ്പിച്ചോ?ഇല്ലങ്കില്‍ അത് ശിക്ഷാര്‍ഹം!

ഇന്നലെ രാത്രിയില്‍ നിങ്ങള്‍ സെന്‍സസ് ഫോം പൂരിപ്പിച്ചോ?ഇല്ലങ്കില്‍ അത് ശിക്ഷാര്‍ഹം!

ഡബ്ലിന്‍: സെന്‍സസ് ദിനമായ ഇന്നലെ രാത്രിയില്‍(ഞായര്‍) ഫോം പൂരിപ്പിക്കാത്തവര്‍ക്കെതിരെ നടപടിക്ക് സാധ്യത. ഫോം പൂരിപ്പിക്കാത്തവര്‍ക്ക് 44,440 യൂറോ വരെ പിഴയൊടുക്കേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. 2011ലെ സെന്‍സസില്‍ വീഴ്ച വരുത്തിയ നിരവധി പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു.

പൂരിപ്പിച്ച ഫോമുകള്‍ ശേഖരിക്കാനായി അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ എന്യുമറേറ്റര്‍മാര്‍ എത്തും. സെന്‍സസ് രാജ്യത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

അയര്‍ലണ്ടില്‍ 1821 തൊട്ട് സെന്‍സസ് നടത്തിവരുന്നുണ്ട്. അടുത്ത സെന്‍സസോടു കൂടി കണക്കെടുപ്പ് ഓണ്‍ലൈന്‍ വഴിയാക്കാനും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സി.എസ്.ഒ) തീരുമാനിച്ചിട്ടുണ്ട്. ഇത്തവണ രാജ്യത്തൊട്ടാകെ രണ്ട് മില്ല്യണ്‍ സെന്‍സസ് ഫോമുകളാണ് വിതരണം ചെയ്തിരിക്കുന്നത്.

Scroll To Top