Sunday December 17, 2017
Latest Updates

അയര്‍ലണ്ടില്‍ പുരുഷന്മാരുടെ എണ്ണത്തില്‍ കുറവ്,100 സ്ത്രീകള്‍ക്ക് 97.8 പുരുഷന്മാര്‍ മാത്രം

അയര്‍ലണ്ടില്‍ പുരുഷന്മാരുടെ എണ്ണത്തില്‍ കുറവ്,100 സ്ത്രീകള്‍ക്ക് 97.8 പുരുഷന്മാര്‍ മാത്രം

ഡബ്ലിന്‍:രാജ്യത്ത് പുരുഷന്മാരുടെ എണ്ണം കുറയുന്നതായി പുതിയ കണക്കുകള്‍.ഏറ്റവും അവസാനത്തെ സെന്‍സസ് കണക്കുകള്‍ പ്രകാരം നൂറു സ്ത്രീകള്‍ക്ക് 97.8 പുരുഷന്‍മാര്‍ മാത്രമാണ് അയര്‍ലണ്ടിലുള്ളത്.

ഒട്ടു മിക്ക കൗണ്ടികളിലും സ്ത്രീകളാണ് എണ്ണത്തില്‍ കൂടുതല്‍.ഡബ്ലിന്‍ 100 സ്ത്രീകള്‍ക്ക് 96 പുരുഷന്മാരുള്ളപ്പോള്‍ കോര്‍ക്കില്‍ 97 പേരാണുള്ളത്.സ്ലൈഗോയില്‍ 98 പേരും.അതേ സമയം ഗോള്‍വേയില്‍ 100 സ്ത്രീകള്‍ക്ക് 94 പുരുഷന്മാരാണ് അനുപാതമായുള്ളത്.

കൗണ്ടി പോര്‍ട്ട് ലിഷാണ് പുരുഷന്മാരുടെ എണ്ണത്തില്‍ നേട്ടമുണ്ടാക്കിയത്.ഇവിടെ 100 സ്ത്രീകള്‍ക്ക് 102 പുരുഷമാരാണ് ഉള്ളത്.കില്‍ക്കനിയിലും ,വാട്ടര്‍ഫോര്‍ഡിലും സ്ത്രീ പുരുഷ അനുപാതം ഒപ്പത്തിനൊപ്പമാണ്.

85 വയസു കഴിഞ്ഞവരില്‍ സ്ത്രീകളുടെ ആയുസ് ദൈര്‍ഘ്യം പുരുഷന്മാരേക്കാള്‍ വളരെ കൂടുതലാണ്.അനുപാതമാവട്ടെ 100 സ്ത്രീകള്‍ക്ക് വെറും 52 പുരുഷന്മാര്‍ മാത്രം.

Scroll To Top