Friday December 09, 2016
Latest Updates

സെന്‍സസ് ഫോം കിട്ടാത്തവര്‍ വിവരമറിയിക്കണമെന്ന് സര്‍ക്കാര്‍,സെന്‍സസ് ഞായറാഴ്ച്ച

സെന്‍സസ് ഫോം കിട്ടാത്തവര്‍ വിവരമറിയിക്കണമെന്ന് സര്‍ക്കാര്‍,സെന്‍സസ് ഞായറാഴ്ച്ച

ഡബ്ലിന്‍:ഇനിയും സെന്‍സ്സസ് ഫോം ലഭിച്ചിട്ടില്ലാത്തവര്‍ അക്കാര്യം സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ 1850 2016 04 എ നമ്പറില്‍ വിളിച്ച് അറിയിക്കുകയോ,’FORM’എന്ന് ടൈപ്പ് ചെയ്ത് 50400 എന്ന നമ്പറില്‍ ഫ്രീ എസ്.എം.എസ് അയയ്ക്കുകയോ ചെയ്യണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതല്ലെങ്കില്‍ http://www.census.ie/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഏപ്രില്‍ 24ാം തീയതി ഞായറാഴ്ചയാണ് ഇത്തവണത്തെ അയര്‍ലണ്ടിലെ സെന്‍സസ്.രാജ്യത്തെ എല്ലാവരും ഫോം കൃത്യമായി പൂരിപ്പിച്ചു നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 25 മുതല്‍ ഫോമുകള്‍ തിരികെ വാങ്ങാനായി എന്യുമറേറ്റര്‍മാര്‍ എത്തിത്തുടങ്ങും.ഫോം പൂരിപ്പിച്ചു നല്‍കാതിരിക്കുകയോ, തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്നവരില്‍ നിന്നും 44,440 യൂറോ വരെ പിഴ ഈടാക്കും. ഫോം പൂരിപ്പിക്കുന്നതില്‍ സംശയമുണ്ടെങ്കില്‍ ഹെല്‍പ്പ് ഡെസ്‌കായ 1850 2016 04 എ നമ്പറില്‍ വിളിക്കുകയോ http://www.census.ie/വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

ആരോഗ്യം,ഗതാഗതം,വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുടെ വികസനം വലിയൊരു പരിധിവരെ സെന്‍സസ്സിനെ ആശ്രയിച്ചാണിരിക്കുന്നത്.അതിനാല്‍ തന്നെ സെന്‍സസ് കൃത്യമായി ലഭിച്ചാലേ ഈ മേഖലകളിലെ വികസന കാര്യങ്ങളെപ്പറ്റി ധാരണയുണ്ടാക്കിയെടുക്കാന്‍ സാധിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി. ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സെന്‍സസ് സംബന്ധിച്ച എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതര്‍ ഉറപ്പു പറയുന്നു.

രാജ്യത്ത് ഇതിനുമുമ്പ് സെന്‍സ്സസ് നടന്നത് 2011ലാണ്.അതു പ്രകാരം അയര്‍ലണ്ടിലെ ജനസംഖ്യ 4,588,252 ആണ്

Scroll To Top