Saturday December 03, 2016
Latest Updates

ഐറിഷ് സെന്‍സസ്സ് എന്നാല്‍…

ഐറിഷ് സെന്‍സസ്സ് എന്നാല്‍…

ത്തവണത്തെ ഈസ്റ്റര്‍ റൈസിങ് ആചരിക്കുന്ന ദിവസം തന്നെയാണ് അയര്‍ലണ്ടില്‍ സെന്‍സസും നടക്കുന്നത്(ഏപ്രില്‍ 24). സെന്‍സസില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരമാണ് രാജ്യത്ത് ഏതെല്ലാം മേഖലകളില്‍ വികസനം വേണമെന്നും മറ്റും തീരുമാനിക്കുന്നത്. അതേസമയം രാജ്യത്തിന്റെ ചരിത്രത്തെപ്പറ്റിയുള്ള വിവരങ്ങളും സെന്‍സസ് എടുക്കുന്നതില്‍ നിന്നും ലഭിക്കുന്നു.ഓരോ കുടുംബത്തിന്റെയും ചരിത്രം പോലും ഓരോ കാലയളവിലെ സെന്‍സസ് രേഖകള്‍ തെരഞ്ഞാല്‍ ലഭിക്കും.

1901, 1911 കാലഘട്ടത്തിലെ സെന്‍സസ് രേഖകള്‍ പരിശോധിച്ചാല്‍ അക്കാലത്ത് അയര്‍ലണ്ടിലെ സാമൂഹികജീവിതം എങ്ങനെയായിരുന്നു എന്നു മനസ്സിലാക്കാന്‍ സാധിക്കും.തുടര്‍ന്ന് അതെങ്ങനെ 1916 റൈസിങ്ങിന് വഴിതുറന്നു എന്നും മനസ്സിലാക്കാം.

നൂറു വര്‍ഷം മുമ്പ് അയര്‍ലണ്ടിലെ സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 54.1 വര്‍ഷമായിരുന്നു.എന്നാല്‍ ഇന്ന് അത് 82.7 ആണ്. അതുപോലെ നൂറു വര്‍ഷം മുമ്പ് പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 53.6 ആയിരുെന്നങ്കില്‍ ഇന്ന് 78.3 വര്‍ഷം ആണ്.ഇതെല്ലാം സെന്‍സസില്‍ നിന്നും മനസ്സിലാക്കിയെടുക്കുന്ന വിവരങ്ങളാണ്.

201415ലെ കണക്കുപ്രകാരം രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം വര്‍ഷം തോറും 89,000 ആണ്. എന്നാല്‍ 1911ല്‍ ഇത് വെറും 7,302 മാത്രമായിരുന്നു.ഓരോ രാജ്യത്ത് നിന്നുമുള്ള കുടിയേറ്റക്കാരുടെ സംസാരഭാഷ മാത്രമല്ല,ജാതി,ഉപജാതി തുടങ്ങിയവയൊക്കെ ഓരോ സെന്‌സസിലും പുതുക്കപ്പെടുന്നു.

Scroll To Top