Tuesday December 06, 2016
Latest Updates

സെല്‍ബ്രിഡ്ജില്‍ സെപ്തംബര്‍ 24 നു ഓണപാട്ടും പൂവിളികളുമുയരുന്നു..

സെല്‍ബ്രിഡ്ജില്‍ സെപ്തംബര്‍ 24 നു ഓണപാട്ടും പൂവിളികളുമുയരുന്നു..

സെല്‍ബ്രിഡ്ജ് (ഡബ്ലിന്‍): നാട്ടിലായാലും മറുനാട്ടിലായാലും ഓണം എന്നും മലയാളിയുടെ വികാരമാണ് .ഒരു ആഘോഷം എന്നതിലുപരി അത് മലയാളികള്‍ക്ക് ഐക്യവും സ്‌നേഹവും പങ്കിടാനുള്ള ഒരു വേദി കൂടിയാണ് .അതുകൊണ്ടുതന്നെ ആഘോഷിക്കപ്പെടാതെപോകുന്ന ഓരോ ഓണവും ഒരു വേദനയായിരിക്കും .

സെല്‍ബ്രിഡ്ജിലെ മലയാളികള്‍ സെപ്തംബര്‍ 24 ശനിയാഴ്ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിക്കുന്നു. GAAക്ലബ്ബില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 6 വരെയാണ് ഓണാഘോഷ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഏകദേശം 45ഓളം മലയാളി കുടുംബങ്ങള്‍ ആണ് സെല്‍ബ്രിഡ്ജില്‍ ഉള്ളത്.

വനിതകള്‍ക്കായി ‘മലയാളി മങ്ക’ മത്സരം, കുട്ടികള്‍ക്കായി പ്രച്ഛന്നവേഷ മത്സരം, കൂടാതെ വടംവലി ,നാടന്‍ പന്തുകളി , കലം തല്ലല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത് .

ആഘോഷങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാനായി സോള്‍ ബീറ്റ്സിന്റെ സംഗീതസായാഹ്നവും ഒരുക്കിയിട്ടുണ്ട് .

വാര്‍ത്ത:സിബി സെബാസ് റ്റിയന്‍

Scroll To Top