Wednesday November 22, 2017
Latest Updates

സെരീലിയോയുടെ ഡീസല്‍ പതിപ്പ് അടുത്ത മാസത്തോടെ അവതരപ്പിക്കും

സെരീലിയോയുടെ ഡീസല്‍ പതിപ്പ് അടുത്ത മാസത്തോടെ അവതരപ്പിക്കും

മാരുതി കുടുംബത്തില്‍ നിന്നുള്ള എറ്റവും പുതിയ അംഗമായ സെരീലിയോയുടെ ഡീസല്‍ പതിപ്പ് ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയേക്കുമെന്നു സൂചന. കഴിഞ്ഞ ഒരു വര്‍ഷത്തിനു മുകളിലായി മാരുതി ആരാധകര്‍ ഉറ്റു നോക്കുന്ന മോഡലാണിത്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡീസല്‍ മോഡല്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്കകം തന്നെ പുറത്തിറങ്ങിയേക്കാം.

ഇന്ത്യയില്‍ സാധാരണക്കാര്‍ക്കിടയില്‍ ഓടോമാറ്റിക് ഗിയര്‍ ട്രാന്‍സ്മിഷന്‍ പരിചയപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ച മോഡലാണ് സെരീലിയോ. എന്നാല്‍ പുതിയ പതിപ്പ് എഎംടി വിഭാഗത്തില്‍ പെടുന്നതാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

800സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിന്‍ ടര്‍ബോ ചാര്‍ജറോട് കൂടിയ ഇന്റര്‍കൂളര്‍ സഹിതമായിരിക്കും കമ്പനി അവതരിപ്പിക്കുക. 45 മുതല്‍ 47 പിഎസ് വരെ പരമാവധി കരുത്തും, 27 മുതല്‍ 30 കിലോമീറ്റെര്‍ വരെ ഇന്ധനക്ഷമതയും പ്രതീക്ഷിക്കാം.

 

Scroll To Top