Tuesday September 19, 2017
Latest Updates

ഉത്സവ ലഹരിയില്‍ അയര്‍ലണ്ട്: രാജ്യമെങ്ങും സെന്റ് പാട്രിക്‌സ് ദിനാഘോഷങ്ങള്‍ വര്‍ണ്ണാഭമായി 

ഉത്സവ ലഹരിയില്‍ അയര്‍ലണ്ട്: രാജ്യമെങ്ങും സെന്റ് പാട്രിക്‌സ് ദിനാഘോഷങ്ങള്‍ വര്‍ണ്ണാഭമായി 

കോര്‍ക്ക്:സെന്റ് പാട്രിക് ദിനം അയര്‍ലണ്ട് ഉത്സവലഹരിയോടെ കൊണ്ടാടി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധ കലാപ്രകടനങ്ങളും ആഘോഷങ്ങളും നടന്നു. കോര്‍ക്ക്, ഗോള്‍വെ, കെറി തുടങ്ങിയ കൗണ്ടികളിലെല്ലാം പരേഡുകള്‍ സംഘടിപ്പിച്ചു. പ്രകൃതി പോലും പാട്രിക്‌സ് ദിനം ആഘോഷിക്കാന്‍ തയ്യാറായതുപോലെയായിരുന്നു. മഴയും മഞ്ഞുവീഴ്ച്ചയും കാറ്റും എല്ലാം ആഘോഷങ്ങള്‍ക്കുവേണ്ടി ഒഴിഞ്ഞു നിന്നതുപോലെ.

കോര്‍ക്ക്
കോര്‍ക്കില്‍ ബ്രോഡ്കാസ്റ്ററും റഗ്ബി തരവുമായ ജോര്‍ജ് ഹുക്കാണ് പരേഡിന് ഗ്രാന്റ് മാര്‍ഷലായി എത്തിയത്.. ഉച്ചയ്ക്ക് ഒരുമണിക്ക് സൗത്ത് മാളിലാണ് പരേഡ് തുടങ്ങിയത്. യൂറോപിന്റെ സാസംക്കാരിക നഗരമായി കോര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ പത്താം വാര്‍ഷികമായ ഇന്നലെ സാംസ്‌ക്കാരിക വൈവിധ്യയിരുന്നു പരേഡിന്റെ തീം. സെന്റ് ജോസഫ് എന്‍എസിലെ 55 സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ തീര്‍ത്ത ബോധ്രന്‍ ബൂക്കില്‍സാണ് പരേഡില്‍ വ്യത്യസ്തമായത്. സെല്‍റ്റിക് പടയാളികളായി വേഷമിട്ട വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയമായി. കൗണ്ടിയിലെ കരിഗലിന്‍, ക്ലോനാകില്‍റ്റി, ബ്ലാര്‍നി, കോബ് , കൊപ്പീന്‍ എന്നിവിടങ്ങളിലും പരേഡ് നടന്നു.

സ്ലൈഗോ

സ്ലൈഗോസ്ലൈഗോ 

പ്രശസ്ത ഐറിഷ് കവി വില്യം ബട്ടലര്‍ യീറ്റ്‌സിന്റെ 150ാം ജന്മദിനം ആഘോഷിക്കുന്ന സ്ലൈഗോയില്‍ അദ്ദേഹത്തിന്‍രെ സ്മരണ ഉള്‍ക്കൊള്ളുന്ന ആഘോഷപരിപാടികളായിരുന്നു പാട്രിക് ദിനത്തോടനുബന്ധിച്ച് നടന്നത്. യീറ്റ്‌സിന്റെ മുഖംമൂടി ധരിച്ച് നിരവധിയാളുകള്‍ ഇവിടെ സംഗമിച്ചു. മുപ്പതിനായിരത്തോളം പേരാണ് ഇവിടെ പരേഡില്‍ പങ്കെടുത്തത്.സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ണ്ണാഭമയ സാംസ്‌കാരിക കാഴ്ച്ചകളൊരുക്കി ഇന്ത്യന്‍ സമൂഹവും പരേഡില്‍ പങ്കെടുത്തു.സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്‍ ഒരുക്കിയ ഇന്ത്യ അയര്‍ലണ്ട് ലൈവ് ക്രിക്കറ്റ് മാച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടു.

സ്ലൈഗോ ലിട്ട്രീം ഫിലിപ്പിനോ അസോസിയേഷന്‍ പരേഡില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.

കെറി
അയര്‍ലണ്ടിലെ ആദ്യ സെന്റ് പാട്രിക് ദിന പരേഡ് നടന്നത് കെറിയിലെ ഡിങ്കിളിലാണ്. പുലര്‍ച്ചെ ആറുമണിക്കാണ് ഇവിടെ ബാന്‍ഡ് സംഘത്തിന്റെ അകമ്പടിയോടെ പരേഡ് നടന്നത്. ഇവിടെ പകല്‍ പരേഡ് നടക്കുന്നതിന് വിലക്കുണ്ട്. ടൂറിസ്റ്റ് നഗരമായ കില്ലെര്‍നിയില്‍ പാട്രിക് ദിനാഘോഷങ്ങള്‍ ഞായറാഴ്ച്ച മുതല്‍ ആരംഭിച്ചിരുന്നു. വളരെ വര്‍ണാഭമായ പരേഡാണ് ഇവിടെ നടന്നത്. സെന്റ് മേരിസ് കതീഡ്രല്‍ പച്ചയണിഞ്ഞു.ട്രേലിയില്‍ ഉച്ചയ്ക്കായിരുന്നു പരേഡ്. കില്ലോര്‍ഗ്ലിനില്‍ ലവ്‌നെ നദിയുമായി ബന്ധപ്പെട്ട ഐത്യഹ്യമായിരുന്നു പരേഡിന്റെ തീം.

ലീമെറിക്
കുറച്ച് കപ്പലുകള്‍ കൂടുതല്‍ മത്സ്യം എന്നതായിരുന്നു ഇത്തവണത്തെ സെന്റ് പാട്രിക് ദിനത്തില്‍ ലീമെറിക്കിന്റെ ഹൈലൈറ്റ്. എഴുപതിനായിരം പേര്‍ പങ്കെടുത്ത ആഘോഷത്തില്‍ ലീമെറിക്കിന്റെ പ്രകൃതി രമണീയത വിളിച്ചോതുന്ന 68 ഫ്‌ലോട്ടുകള്‍ അണിനിരന്നു. സുസ്ഥിര മത്സ്യ ബന്ധനത്തിനുള്ള മാര്‍ഗങ്ങള്‍ അവതരിപ്പിച്ച ജോണ്‍ ദി ബാപ്റ്റിസ്റ്റ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പുരസ്‌ക്കാരം നല്‍കി. മോര്‍ ഫിഷ് ആന്‍ര് ലെസ് ഷിപ്‌സ് എന്നായിരുന്നു ഇവരുടെ മുദ്രാവാക്യം. വന്‍തോതിലുള്ള മത്സ്യബന്ധനത്തിന്റെ പരിണിത ഫലം വ്യക്തമാക്കുന്നതായിരുന്നു ഇവരുടെ അവതരണം.

മികച്ച പ്രകടനം കാഴ്ച്ചവെച്ച ഡാന്‍സര്‍മാര്‍ക്കുള്ള അവാര്‍ഡ് സ്‌പോട്ട്‌ലൈറ്റ് സ്‌റ്റേജ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു. ലീമെറിക് സിറ്റി റിഥം മാര്‍ച്ചിങ് ബാന്‍ഡിന് മികച്ച സംഗീതപ്രകടനത്തിനുള്ള അവരാ#ഡും ലഭിച്ചു. ധനമന്ത്രി മൈക്കിള്‍ നൂനനും ഫിയന്ന ഫേയില്‍ ഉപനേതാവ് വില്ലി ഒ ഡേയയും ആഘോഷങ്ങളില്‍ പങ്കെടുത്തു.
വാട്ടര്‍ ഫോര്‍ഡ് 
വാട്ടര്‍ഫോര്‍ഡിലെ പാട്രിക് ദിനാഘോഷ പരേഡ് ഗ്ലെനില്‍ നിന്നാണ് ആരംഭിച്ചത്. മുന്‍ ഓള്‍ സ്റ്റാര്‍ ഹര്‍ളര്‍ ടോണി ബ്രൗണ്‍ ആയിരുന്നു ഈ വര്‍ഷത്തെ ഗ്രാന്റ് മാര്‍ഷല്‍. പാര്‍നെല്‍ സ്ട്രീറ്റില്‍ പരേഡ് സമാപിച്ചു. ടുഗെതര്‍ വിആര്‍ ബെറ്റര്‍ എന്നായിരുന്നു ഇത്തവണത്തെ മുദ്രാവാക്യം. ജിഎഎ, ഫുട്‌ബോള്‍, ബോക്‌സിങ് ,ബാസ്‌ക്കറ്റ് ബോള്‍ ക്ലബുകളും പരേഡിന്‍രെ ഭാഗമായി. ഫിലിപ്പീനോ, നൈജീരിയ, കോംഗോ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ സമുദായങ്ങളും പരേഡില്‍ അണിനിരന്നു.
ലെറ്റര്‍ കെന്നി
ഡൊണഗലിലെ ലെറ്റര്‍ കെന്നിയില്‍ പരേഡ് കാണാന്‍ ആയിരങ്ങളാണ് സംഘമിച്ചത്. റാഫോയ് ബിഷപ്പ് ഡോ. ഫിലിപ്പ് ബോയ്‌സെയായിരുന്നു മുഖ്യാതിഥി. ലോക്കല്‍ റിസര്‍വ് ഡിഫന്‍സ് ഫോഴ്‌സിലെ അംഗങ്ങളാണ് പരേഡിന് നേതൃത്വം നല്‍കിയത്.
ഗോള്‍വെ
ഗോള്‍വെയിലും പാട്രിക് ദിന പരേഡ് നടന്നു. സംഗീതജ്ഞന്‍ ബിറ്റില്‍ ജോണ്‍ നീ ആയിരുന്നു ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചത്. 2020ഓടെ യൂറോപ്പിന്റെ സാസംസ്‌ക്കാരിക തലസ്ഥാനമാകാനുള്ള ശ്രമത്തിന്റെ ഭാഗമായി സംസ്‌ക്കാരവും ക്രിയേറ്റീവ് സ്പിരിറ്റുമായിരുന്നു ഗോള്‍വെയിലെ പരേഡിന്‍ ഇത്തവണത്തെ തീമായി തെരഞ്ഞെടുത്തത്. വിവധ കുടിയേറ്റ വിഭാഗവും പരേഡിന്റെ ഭാഗമായി.

ബെല്‍ഫാസ്റ്റ്

ബെല്‍ഫാസ്റ്റിലെ പരേഡില്‍ ആയിരങ്ങള്‍ അണിനിരന്നു. പാട്രിക് ദിനവുമായി ബന്ധപ്പെട്ടുള്ള ഗോഗ്രീന്‍ പദ്ധതിയുടെ ഭാഗമായി സ്‌റ്റോര്‍മോണ്ട് കെട്ടിടവും പച്ച പുതച്ചിരുന്നു. ബെല്‍ഫാസ്റ്റിലെ സിറ്റി ഹാള്‍ മുതല്‍ കസ്റ്രം ഹൗസ് വരെയുള്ള പരേഡില്‍ വന്‍ ജനക്കൂട്ടം തന്നെ പങ്കെടുത്തു. ഐറിഷ് ഡാന്‍സ് കമ്പനിയായ ഇന്നോവ, സോല്ലൂസ് ഹൈലാന്റ് എന്നിവയില്‍ നിന്നുള്ള നര്‍ത്തകരും ബോയ്ബാന്‍ഡായ ഹോംടൗണും പരേഡില്‍ പങ്കെടുത്തു. മുന്‍ ബ്ലൂ സിംഗര്‍ സൈമണ്‍ വെബ്ബെയും ആഘോഷത്തിന്റെ ഭാഗമായി.

ഹരിതാഭമായ തീമുകളുമായി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. അര്‍മാഗ്, ഡെറി, ഡൗണ്‍പാട്രിക്, എന്നിസ്‌കില്ലെന്‍, ന്യൂറി, ഒമാഗ് എന്നിവിടങ്ങളിലും പരേഡ് നടന്നു. ഡൗണ്‍ പാട്രിക്കില്‍ കാന്റര്‍ബറി ആര്‍ച്ച ബിഷപ്പ് ജസ്റ്റിന്‍ വെ്ല്‍ബി പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സെന്റ് പാട്രിക്കിന്റെ ശവകുടീരത്തില്‍ അദ്ദേഹം പുഷ്പചക്രം സമര്‍പ്പിച്ചു. അര്‍മാഗില്‍ കാത്തലിക്ക് ആര്‍ച്ച് ബിഷപ്പ് ഈമന്‍ മാര്‍ട്ടിന്‍ സെന്റ് പാട്രിക് കതീഡ്രലില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Scroll To Top