Monday July 24, 2017
Latest Updates

വട്ടം കറക്കിയേക്കാം;പമ്പരം കളി വേണ്ട:അയര്‍ലണ്ടിലെത്തിച്ച രണ്ടുലക്ഷം പമ്പരങ്ങള്‍ പിടിച്ചെടുത്തു

വട്ടം കറക്കിയേക്കാം;പമ്പരം കളി വേണ്ട:അയര്‍ലണ്ടിലെത്തിച്ച രണ്ടുലക്ഷം  പമ്പരങ്ങള്‍ പിടിച്ചെടുത്തു

ഡബ്ലിന്‍ :വിദേശത്തുനിന്നെത്തിയ പമ്പരങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്ക് കോംപിറ്റീഷന്‍ ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ (സിസിപിസി) മുന്നറിയിപ്പ്.യാതൊരു തരത്തിലുള്ള ഗുണനിവവാര പരിശോധനയുമില്ലാതെയാണ് പമ്പരങ്ങള്‍ കടല്‍കടന്നെത്തിയിട്ടുള്ളതെന്നു സിസിപിസി പറയുന്നു.

സ്‌കൂള്‍ കുട്ടികളുടെ ഇപ്പോഴത്തെ ക്രേസ് ആണ് പമ്പരങ്ങള്‍.ആവശ്യക്കാരേറെയുള്ളതിനാല്‍ കടക്കാര്‍ക്കും ഇതിനോട് വലിയ താല്‍പ്പര്യമാണ്. മുന്നു തരത്തിലുള്ള പമ്പരങ്ങളാണ് വിപണിയിലെത്തിയിട്ടുള്ളത്.ക്ലാസില്‍ ശല്യമുണ്ടാക്കിയെന്ന പേരില്‍ ചില സ്‌കൂളുകള്‍ ഇത് നിരോധിച്ചിട്ടുണ്ട്.
കടകളില്‍ പരിമിതമായ എണ്ണമേ സ്റ്റോക്ക് കാണുകയുള്ളുവെന്നാണ് കരുതുന്നത്.മില്യണിന്റെ കാല്‍ഭാഗം പിടിച്ചെടുത്തിട്ടുണ്ട്.200000 പമ്പരങ്ങളാണ് മെയ് എട്ടിന് സിസിപിസി- റവന്യു-കസ്റ്റംസ് സംയുക്ത ഓപ്പറേഷനില്‍ പിടിച്ചെടുത്തത്.ചിലത് പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ ഗുണനിലവാരമില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.

വാങ്ങുന്ന ഉപഭോക്താക്കള്‍ ഉല്‍പ്പന്നത്തില്‍ സിഇ മാര്‍ക്ക് ഉറപ്പാക്കണം.മാത്രമല്ല കുട്ടികള്‍ക്ക് ദോഷകരമായ ചെറിയ ഭാഗങ്ങള്‍ ഇല്ലെന്നും ഉറപ്പാക്കണം. കുട്ടികള്‍ ചെറിയ പാര്‍ട്ടുകള്‍ വിഴുങ്ങാനുള്ള സാധ്യത വളരെക്കൂടുതലാണ്.ചെവിയയിലോ,മൂക്കിലോ,തൊണ്ടയിലോ കുടുങ്ങാനുള്ള സാധ്യതയുമേറെ യാണ്.അടുത്തിടെ ഒരു പത്തുവയസ്സുകാരിക്ക് ഇത്തരത്തില്‍ ആപത്ത് സംഭവിച്ചു. അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്.-സിസിപിസി പറയുന്നു.

Scroll To Top