Tuesday December 06, 2016
Latest Updates

കേജരിവാളിന്റെ ഓഫിസില്‍ സി ബി ഐ റെയ്ഡ്:ഭീരുവും മനോരോഗിയുമാണ് മോഡിയെന്ന് കേജരിവാള്‍ 

കേജരിവാളിന്റെ ഓഫിസില്‍ സി ബി ഐ റെയ്ഡ്:ഭീരുവും മനോരോഗിയുമാണ് മോഡിയെന്ന് കേജരിവാള്‍ 

ന്യൂഡല്‍ഹി: തന്റെ ഓഫീസില്‍ ഇന്നു രാവിലെ സിബിഐ റെയ്ഡ് നടത്തിയെന്നും ഭീരുവും മനോരോഗിയുമായ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഇതിനു പിന്നിലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്  കേജരിവാള്‍ ആരോപിച്ചു.
ട്വിറ്ററിലൂടെ കേജരിവാള്‍ തന്നെയാണ് റെയ്ഡ് വിവരം അറിയിച്ചത്. എന്നാല്‍ റെയ്ഡ് വിവരം സിബിഐ നിഷേധിച്ചു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി രജീന്ദ്രകുമാറിന്റെ ഓഫീസിലാണ് റെയ്ഡ് നടന്നതെന്നാണ് സിബിഐ പറയുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് രജീന്ദ്രകുമാര്‍ വഴിവിട്ട സഹായം നല്‍കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്നും ഇതിനു കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും സിബിഐ അറിയിച്ചു.

ഇതു തെറ്റാണെന്നും ഡല്‍ഹി സെക്രട്ടറിയേറ്റിലെ മൂന്നാം നിലയിലുള്ള ഓഫീസില്‍ സിബിഐ സംഘം പരിശോധന നടത്തിയെന്നുമാണ് കേജരിവാള്‍ രണ്ടാമതു പ്രതികരിച്ചത്.






Scroll To Top