Wednesday December 07, 2016
Latest Updates

കാവന്‍ കൂട്ടക്കൊല: അന്വേഷണം പുരോഗമിക്കുന്നു,15 വയസുകാരന്റെ ഫോണില്‍ നിന്നും മെസേജ് കണ്ടെടുത്തു

കാവന്‍ കൂട്ടക്കൊല: അന്വേഷണം പുരോഗമിക്കുന്നു,15 വയസുകാരന്റെ ഫോണില്‍ നിന്നും മെസേജ് കണ്ടെടുത്തു

കാവന്‍ :കാവനില്‍ ഭാര്യയെും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട മക്കളില്‍ ഒരാളായ 15കാരന്‍ ലിയാം ഹാവേയുടെ ഫോണില്‍ നിന്നും ‘From evil comes good’ എന്ന സന്ദേശം കണ്ടെടുത്തതായി അന്വേഷണ സംഘം വ്യക്തമാക്കി. ഇത് എന്തിനെപ്പറ്റിയാണ് എന്ന് കണ്ടെത്താനാണ് അന്വേഷണ സംഘം ഇപ്പോള്‍ ശ്രമിക്കുന്നത്.

അലന്‍ ഹാവേ എഴുതി വെച്ചിരുന്നതായി പറയപ്പെടുന്ന കത്തിലെ വിവരങ്ങള്‍ ഗാര്‍ഡ പരിശോധിച്ചെങ്കിലും ഉള്ളടക്കം പുറത്തു വിട്ടിട്ടില്ല.

സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലായ അലന്‍ ഹാവേ, ഭാര്യ ക്ലോഡ, മക്കളായ ലിയാം, നിയാല്‍, റയാന്‍ എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു എന്നാണ് കരുതുന്നത്.എന്നാല്‍ അലനെയും ക്‌ളോഡയെയും അറിയുന്നവര്‍ അവര്‍ അത്തരം ഒരു കടും കൈ ചെയ്യില്ലെന്നാണ് ഉറപ്പിച്ചു പറയുന്നത്.മിതഭാഷിയും സരസനുമായിരുന്ന അലന് സാമ്പത്തികമായോ ആരോഗ്യപരമായോ എന്തെങ്കിലും പ്രശനങ്ങള് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്കോ ആരോഗ്യവകുപ്പിനോ അറിയില്ല.

മരണപ്പെടുന്നതിന് തലേന്നും കുര്‍ബാനയില്‍ പങ്കെടുക്കുകയും,ഫുട് ബോള്‍ കളിക്കാന്‍ പോവുകയും ചെയ്ത കുടുംബാംഗങ്ങള്‍ ഇത്തരമൊരു അവസ്ഥയിലേയ്ക്ക് പെട്ടെന്ന് എത്താനുള്ള ദുരൂഹമായ സാഹചര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണത്തിലാണ് ഗാര്‍ഡയും സിവില്‍ അധികാരികളും

Scroll To Top