Sunday January 22, 2017
Latest Updates

കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു

കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു

cavanmaveliകാവന്‍ : കാവന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാവന്‍ മേഖലയിലെ മലയാളികള്‍ ഓണം ആഘോഷിച്ചു.സെപ്റ്റംബര്‍ 5ന് ബാല്ലിഹെയ്‌സ് കമ്മ്യൂണിറ്റി ഹാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് കാവന്‍ മലയാളികളുടെ ദേശീയോത്സവത്തെ വരവേറ്റത്.

അസോസിയേഷന്‍ പ്രസിഡണ്ട് സജി പോളിന്റെയും മറ്റ് കമ്മിറ്റി അംഗങ്ങളുടെയും മേല്‍നോട്ടത്തില്‍ ആഘോഷം വര്‍ണ്ണാഭമായി..മാവേലി തമ്പുരാന്‍ (ജോര്‍ജ് കുര്യന്‍) ആഘോഷ പരിപാടികള്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

വിവിധ തരം കലാപരിപാടികളും,ഓണസദ്യയും, കായിക മത്സരങ്ങളും മറ്റും ആഘോഷത്തിന്റെ ഭാഗമായി.

ജെയിംസ് ജോസഫ് ,പ്രസീന ബിജു എനിവര്‍ പൂക്കളത്തിനും ,ഇന്ദു തോമസ്,ബിനിമോള്‍ എന്നിവര്‍ കലാപരിപാടികള്‍ക്കും നേതൃത്വം നല്കി.കുട്ടികളുടെ ഉള്‍പ്പെടെയുള്ള വടംവലിയും മറ്റും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.cava5cava4cava3cava7cava6cav2cav3cav5cav1cav5

Scroll To Top